ബാഴ്സയിൽ സമാധാനജീവിതം പ്രതീക്ഷിക്കുന്നില്ല, മെസിയുടെ വാക്കുകളെക്കുറിച്ച് കൂമാൻ

എല്ലാ കളിക്കാരും ഒരുമിച്ചു നിന്ന് ഒറ്റക്കെട്ടായി പൊരുതണമെന്ന മെസിയുടെ ആഹ്വാനവും തന്റെ ബാഴ്സലോണ ജീവിതത്തെ എളുപ്പമാക്കുമെന്ന പ്രതീക്ഷയില്ലെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. ബാഴ്സലോണയിൽ കളിക്കാരനായിരുന്ന തനിക്ക് പരിശീലകനായിരിക്കുമ്പോഴുള്ള സമ്മർദ്ദവും വളരെ വലുതാണെന്നു മനസിലാക്കാൻ കഴിയുമെന്നും കൂമാൻ പറഞ്ഞു.

“മെസിയുടെ വാക്കുകൾ കൊണ്ട് ബാഴ്സയിൽ എനിക്കു സമാധാനം ഉണ്ടാകുമെന്ന യാതൊരു പ്രതീക്ഷയുമില്ല. എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ ഉണ്ടായേക്കും. എങ്കിലും നായകൻ എല്ലാവരോടും ഒരുമിച്ചു നിൽക്കാൻ പറഞ്ഞത് ഗുണമാണ്. മുൻപത്തേക്കാൾ ശാന്തത ടീമിൽ കൊണ്ടു വരാൻ അതിനു കഴിയും.” കൂമാൻ പറഞ്ഞു.

“മെസിക്കു വേണ്ടി ഏറ്റവും മികച്ച ടീമിനെ ഒരുക്കിയാൽ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം കാഴ്ച വെക്കും. അദ്ദേഹത്തിനു സുഖകരമായ ഒരു സിസ്റ്റം ബാഴ്സയിൽ ഉണ്ടാക്കുകയാണു വേണ്ടത്. അതു ട്രയിനിംഗ് വഴി നടപ്പിലാക്കി മെസിയെ സന്തോഷവാനായി നിലനിർത്തുകയാണ് മത്സരം വിജയിക്കാനുള്ള വഴി.” കൂമാൻ വ്യക്തമാക്കി.

കൂമാനു കീഴിൽ രണ്ടാമത്തെ ലാലിഗ മത്സരത്തിന് ഇറങ്ങാനൊരുങ്ങുകയാണ് ബാഴ്സലോണ. ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ സെൽറ്റ വിഗോയാണ് ബാഴ്സയുടെ എതിരാളികൾ.

Rate this post