“21ആം നമ്പർ തിരിച്ച് കൊണ്ടുവരണം ജിങ്കനെതിരെയുള്ള ആരാധകരോഷം കത്തുന്നു”

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് ശേഷം വിവാദ പരാമർശം നടത്തിയ എ ടികെ താരം സന്ദേശ് ജിങ്കനെതിരെ വലിയ പ്രതിഷേധവുമായി ആരാധാകർ. സംഭവത്തിൽ നിരുപാധികം മാപ് പറഞ്ഞിട്ടും അആരാധകരുടെ രോക്ഷം അടക്കാന് സാധിച്ചിട്ടില്ല.മത്സരത്തിന് ശേഷം എ ടി കെ മോഹൻ ബഗാൻ ടീം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പുറത്തുവിട്ട വീഡിയോയിലായിരുന്നു അദ്ദേഹം വിവാദപ്രസ്താവനിറക്കിയത്.ഞാൻ ഇന്നലെ കുറച്ചു സ്ത്രീകൾക്ക് ഒപ്പമാണ് കളിച്ചത് എന്നായിരുന്നു പ്രസ്താവന.

BringBack21 എന്ന ഹാഷ്‌ടാഗും ട്വിറ്ററിൽ ട്രെൻഡുചെയ്‌തു, ജിങ്കൻ ക്ലബ് വിട്ടതിന് ശേഷം 21-ാം നമ്പർ ജേഴ്‌സി പിൻവലിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ക്ലബ് മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചു. ഐ‌എസ്‌എല്ലിന്റെ ആദ്യ പതിപ്പിൽ നിന്ന് 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച ജിംഗൻ 2020 ൽ ബഗാനിൽ ചേർന്നു.അതേ സമയം സെ ക്സിസ്റ്റ് പരാമർശങ്ങൾ നടത്തിയതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ജിങ്കനെ ഫുട്ബോൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനെ അപമാനിക്കുന്ന ഇത്തരം പരാമർശം ജിങ്കനിൽ നിന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവുമധികം ആരാധകരുള്ള താരമായിരുന്നു സന്ദേശ് ജിങ്കൻ.കേരള ബ്ലാസ്റ്റേഴ്സ് മുൻ താരമായ ജിങ്കൻ ക്ലബ്ബ് വിട്ടതിന് പിന്നാലെ തന്നെ ജിങ്കന്റെ ജേഴ്സിയും റിട്ടയർ ചെയ്തിരുന്നു. ക്ലബ്ബ് വിട്ടതിന് ശേഷവും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശക്തമായ പിന്തുണ ജിങ്കന് ലഭിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് നൽകിയ സംഭാവനകൾക്കുള്ള ആദരവ് എന്ന നിലയിൽ ജിങ്കന്റെ ജേഴ്സി നമ്പർ 21 കേരള ബ്ലാസ്റ്റേഴ്സ് റിട്ടയർ ചെയ്തിരുന്നു.

മാപ്പ് പറഞ്ഞെങ്കിലും ആരാധകർ അടങ്ങിയിരിക്കുന്നില്ല.ജിങ്കന്റെ പഴയ കാല ബാനറുകളും,ജിങ്കന്റെ ചാന്റ് അടങ്ങിയ ബാനറുകളും ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധകകൂട്ടായ്മയായ മഞ്ഞപ്പടാ കത്തിക്കുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.