” എതിരാളികളെ ഭയപെടുത്തികൊണ്ട് മിഡ്ഫീൽഡിൽ ആറാടുന്ന മജീഷ്യൻ അഡ്രിയാൻ ലൂണ”

നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് അമ്രീന്ദർ സിംഗ്, കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മോഹൻ ബഗാനിലെത്തിച്ചു. ഈ സീസണിലും മികച്ച പല സേവുകളുമായി ബഗാന്റെ രക്ഷകനായി ഗോൾ കീപ്പർ മാറുകയും ചെയ്തു. എന്നാൽ ശനിയാഴ്ച വാസ്കോയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വേൻ മിഡ്ഫീൽഡ് പ്രതിഭയായ അഡ്രിയാൻ ലൂണയുടെ മാജിക്കിന് മുന്നിൽ സ്റ്റാർ ഗോൾകീപ്പർ കീഴടങ്ങുന്നതാണ് കാണാൻ സാധിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അവശ്വസനീയമായ മാന്ത്രികത രണ്ടു തവണ അമരീന്ദറിന്റെ നിലവാരമുള്ള ഒരു കളിക്കാരനെപ്പോലും അമ്പരപ്പിക്കുകയും ചെയ്തു.കൗക്കോയുടെ ഇഞ്ചുറി-ടൈം സമനില ഗോൾ മത്സരത്തിൽ നിർണായകമായെങ്കിലും ലൂണയുടെ ഗോളുകളിൽ ആണ് ആ മത്സരം എന്നും ഓര്മിക്കപെടുന്നത്.കാരണം അദ്ദേഹം കഴിഞ്ഞ മത്സരത്തിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ തലത്തിലാണ് പ്രവർത്തിക്കുന്നത്. ലൂണയുടെ ഈ പ്രകടനം എടികെ വളരെ സൂക്ഷ്മതയോടെയാണ് കാണുന്നത്.കൊൽക്കത്ത ടീമിന് എതിരാളികളായ ടീമുകളിൽ നിന്ന് മികച്ച പ്രതിഭകളെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ശീലമുണ്ട്.

ഈ സീസണിന്റെ തുടക്കത്തിൽ അന്റോണിയോ ഹബാസിന് പകരക്കാരനായി അവരുടെ മുഖ്യ പരിശീലകൻ ജുവാൻ ഫെറാൻഡോയെ എഫ്‌സി ഗോവയിൽ നിന്നും സ്വന്തമാക്കിയപ്പോളും മുമ്പ് സന്ദേശ് ജിംഗൻ, ഹ്യൂഗോ ബൗമസ് എന്നിവരെയും സ്വന്തമാക്കി ബഗാൻ മറ്റു ടീമുകളെ അമ്പരിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ലൂണയുടെ പ്രവർത്തന നിലവാരം കണക്കിലെടുക്കുമ്പോൾ, ബഗാൻ 29-കാരന്റെ ഒപ്പിനു വേണ്ടിയുള്ള ശ്രമത്തിലാവും.ഇന്ത്യൻ സൂപ്പർ ലീഗിനെ തന്റെ മാന്ത്രികവിദ്യകൊണ്ട് ലൂണ അത്ഭുതപെടുത്തുമ്പോൾ എല്ലാ ഐഎസ്എ ൽ ടീമുകളും താരത്തിൽ കണ്ണ് വെച്ചിട്ടുണ്ട് അത്കൊണ്ട് തന്നെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന് അവരുടെ വിലയേറിയ സ്വത്ത് നിലനിർത്താൻ ബുദ്ധിമുട്ടായിരിക്കും.

എടികെ ക്കെതിരെ ലൂണ തന്റെ കഴിവിന് അടിവരയിടുന്ന ഉയർന്ന നിലവാരമുള്ള രണ്ട് നിമിഷങ്ങൾ സൃഷ്ടിച്ചു.ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെ എടികെ താരം മക്ഹ്യു ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുക്കാനെത്തിയത് ക്യാപ്റ്റൻ ലൂണ. നിരന്നുനിന്ന എടികെ താരങ്ങൾക്കു മുകളിലൂടെ ലൂണയുടെ കിക്ക് വലയിലെത്തി. ഈ സമയം എടികെ ഗോളി അമരീന്ദർ സിങ് നിസ്സഹായനായി നോക്കിനിന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ പിറന്ന ഏറ്റവും മികച്ച ഫ്രീകിക്ക് ഗോളുകളിൽ ഒന്ന് തന്നെയായിരുന്നു ഇത്.64 ആം മിനുട്ടിൽ ലൂണയുടെ മനോഹരമായ രണ്ടാം ഗോളും പിറന്നു.ബോക്സിനു വെളിയിൽനിന്ന് പ്യൂട്ടിയ ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് അഡ്രിയാൻ ലൂണ മനോഹരമായ വലം കാൽ കാർവിങ് ഷോട്ടിലൂടെ ബഗാന്റെ ഗോൾ വലയുടെ വലതു മൂലയിലേക്കു പന്തിനെ എത്തിച്ചു.

സ്‌കോർ ചെയ്യാനും അസിസ്റ്റ് ചെയ്യാനുള്ള ലൂണയുടെ കഴിവിനൊപ്പം, ടീമിന് പന്ത് ഇല്ലാത്തപ്പോൾ പ്രസ് ചെയ്ത് പ്രതിരോധിക്കാനുള്ള സന്നദ്ധതയും താരത്തിനെ ഏതൊരു ടീമിനും വിലപ്പെട്ട സമ്പത്താക്കി മാറ്റുന്നു.ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് അടുത്ത സീസണിലെ പ്രധാന കളിക്കാരെ നിലനിർത്തുന്നതിനെക്കുറിച്ച് സംസാരിച്ചു.ഐ‌എസ്‌ല്ലിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ലൂണയെ പിടിച്ചുനിർത്താൻ ബ്ലാസ്റ്റേഴ്‌സ് വലിയ വെല്ലുവിളി നേരിടേണ്ടി വരും.

ഇനിയും ലൂണയുടെ വലിയ പ്രകടനങ്ങൾ ഈ സീസണിൽ കാണാൻ ആകും എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നു.മുൻ മത്സരങ്ങളിൽ ടീമിൻറെ മൊത്തത്തിലുള്ള പ്രകടനം ശരാശരി ആയിപ്പോയി എന്ന് പറഞ്ഞാലും അവിടെ ലൂണയുടെ പ്രകടനം മാത്രം വേറിട്ടുനിൽക്കുന്നു. ജീവൻ പോയാലും ഒരു ഗോൾ അവസരത്തിനു വേണ്ടി എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം മുന്നിൽനിൽക്കുന്ന സ്ട്രൈക്കർക്ക് ഏതുവിധേനയും പന്ത് എത്തിച്ചു കൊടുക്കുവാൻ സദാ സന്നദ്ധനാണ്.

പ്രധാന സ്ട്രൈക്കറിന് പിന്നിലായി ക്രിയേറ്റീവ് റോളാണ് ലൂണയ്ക്ക്. പക്ഷെ ലൂണ എന്തും ചെയ്യും. ​ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിർമുന്നേറ്റം തടയാനും ലൂണ തയ്യാറാണ്. പന്ത് റിക്കവർ ചെയ്യാനായി പലതവണ ലൂണ പിന്നിലേക്കിറങ്ങിവന്നു. എതിരാളികളെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിന്റെ സഹതാരങ്ങളെ സഹായിക്കാൻ ലൂണ ഒടിയെത്തി.ഈ ആവേശത്തിൽ ഇനിയും ഉജ്ജ്വലപ്രകടങ്ങൾ ലൂണയിൽ നിന്നുണ്ടാകുമെന്നാണ് ആരാധകപ്രതീക്ഷ.ആക്രമണം നിരയിലെ യൂട്ടിലിറ്റി പ്ലെയർ ആയി വിളിക്കപ്പെടുന്ന അഡ്രിയാൻ ലൂണ ഇത്തവണ കേരളതിനെ കിരീടത്തിൽ എത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് കരോളിസ് സ്കിൻകിസ് യാതൊരു സൂചനകളും കൊടുക്കാതെ ടീമിലെത്തിച്ച താരം ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിൽ പ്രീ സീസൺ മുതൽ മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ ക്യാപ്റ്റൻ അല്ലെങ്കിൽ പോലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു. ഒരു പ്രായമെത്തുമ്പോൾ കളി മനസ്സിലാക്കാനാവുമെന്നു കൂട്ടുകാരുടെ സ്ഥാനവും എതിരാളികളുടെ നിലയും പിടികിട്ടുമെന്നുള്ള താരത്തിന്റെ വാക്കുകളിലുണ്ട് പരിചയസമ്പത്തിന്റെ വില.

Rate this post