❝സന്തോഷ് ട്രോഫി വിജയത്തിനും ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തിനും പിന്നാലെ കേരള ഫുട്‌ബോൾ കൂടുതൽ സ്വപ്‌നങ്ങൾ കാണുന്നു❞ | Kerala Football

രണ്ടാഴ്ചയ്ക്കുള്ളിൽ കേരള ഫുട്ബോൾ രണ്ടു തവണയാണ് ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ദിക്കപ്പെട്ടത്.ആദ്യം വടക്കൻ കേരളത്തിലെ മഞ്ചേരിയിലെ സ്വന്തം തട്ടകത്തിൽ കേരളം സന്തോഷ് ട്രോഫി ഉയർത്തിയപ്പോൾ ആയിരുന്നു.ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഏഴാം കിരീടമായിരുന്നു ഇത്.

എന്നാൽ കേരളത്തിന്റെ കിരീട നേട്ടത്തേക്കാളും രാജ്യമൊട്ടാകെ ചർച്ച ചെയ്തത് ആരാധകരെക്കുറിച്ചാണ്. ചാമ്പ്യൻഷിപ്പിനെക്കാളും ആരാധകരാണ് വാർത്തകളിൽ ഇടം പിടിച്ചത്.ഏകദേശം 27,000 പേർ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളം ബംഗാളിനെ തോൽപ്പിക്കുന്നത് കാണാൻ സന്നിഹിതരായിരുന്നു.ടൂർണമെന്റിലെ ഏറ്റവും ആധിപത്യം പുലർത്തിയ ടീമെന്ന നിലയിൽ കേരളത്തിന്റെ വിജയം അർഹിക്കുന്നതായിരുന്നു.

രണ്ടാം തവണ ശ്രദ്ദിക്കപ്പെട്ടത് ഗോകുലം കേരള ഐ ലീഗ് കിരീടം നേടിയതോടെയാണ്. ഐ-ലീഗിൽ ഗോകുലം കേരളയ്ക്ക് തന്നെയായിരുന്നു ആധിപത്യം. ശനിയാഴ്ച കൊൽക്കത്തയിൽ മൊഹമ്മദൻ സ്‌പോർട്ടിംഗിനെതിരായ അവസാന മത്സരത്തിൽ സമനില മാത്രം മതിയായിരുന്നു; അതും കഴിഞ്ഞ മത്സരത്തിൽ ശ്രീനിധി ഡെക്കാനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ശേഷം.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) മർഗോവിൽ നടന്ന ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയോട് പെനാൽറ്റിയിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് കുറച്ച് മാസങ്ങൾക്ക് മുമ്പ് റണ്ണറപ്പായി ഫിനിഷ് ചെയ്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കേരളം ഫുട്‌ബോളിനെ തേടിയെത്തുകയാണ്. കേരളം പഴയ പ്രതാപം വീണ്ടെടുക്കുകയാണെങ്കിൽ അത് ഇന്ത്യൻ ഫുട്ബോളിനും നല്ലതാണ്.

സംസ്ഥാനം വളരെക്കാലമായി, ഇന്ത്യയിലെ ചില മികച്ച കളിക്കാരെ സൃഷ്ടിച്ചു. ഐ.എം.വിജയൻ, ജോ പോൾ അഞ്ചേരി, വി.പി. സത്യൻ, സി.വി. പാപ്പച്ചൻ, യു.ഷറഫ് അലി, കെ.ടി. ചാക്കോ തുടങ്ങിയവർ ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തെ ഉയർത്തി പിടിച്ചവരാണ്. ഇന്ത്യൻ ഫുട്ബോളിന്റെ നഴ്സറി എന്ന് കേരളത്തെ പലരും വിശേഷിപ്പിക്കുകയും ചെയ്തു.1990കളിൽ കേരള ഫുട്ബോൾ തഴച്ചുവളരുന്ന കാഴച നമുക്ക് കാണാൻ സാധിച്ചു.

അസാമാന്യ കളിക്കാരുടെ ആ തലമുറ മാഞ്ഞുപോയതിനുശേഷം തകർച്ചയിലേക്കാണ് കേരള ഫുട്ബോൾ പോയത്. അതിനിടയിൽ കേരള ഫുട്ബോളിനെ ഉയർത്തി കൊണ്ട് വരാൻ പലരും ശ്രമിച്ചെങ്കിലും ഒന്നും ഫലത്തിൽ വന്നില്ല. കേരളാ ആരാധകന്റെ ഭാവനയെ തിരിച്ചുപിടിക്കാൻ ഐഎസ്എല്ലിന്റെ പിറവിയും വർഷങ്ങളുമെടുത്തു. ഐ‌എസ്‌എല്ലിലെ ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകർഷിക്കുക മാത്രമല്ല, സോഷ്യൽ മീഡിയയിലും കേരള ബ്ലാസ്റ്റേഴ്‌സിന് വൻ ആരാധകരെ സൃഷ്ടിച്ചു.

ഗോകുലം കേരളത്തിന്റെ പിറവിയായിരുന്നു അടുത്ത വഴിത്തിരിവ്. കേരളത്തിൽ നിന്ന് പുതുപുത്തൻ പ്രതിഭകളെ കണ്ടെത്തുന്നതിൽ ഗോകുലം വഹിച്ച പങ്ക് അഭിനന്ദിക്കപ്പെടേണ്ടതാണ്. മൊഹമ്മദൻ സ്‌പോർട്ടിംഗിനെതിരായ ടീമിന്റെ 2-1 വിജയത്തിലെ രണ്ട് ഗോളുകളും ഹോം ഗ്രൗണ്ട് താരങ്ങളായിരുന്ന എമിൽ ബെന്നിയും പി.റിഷാദും ആണ് നേടിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഇംപാക്ട് കളിക്കാരിലൊരാളായ സഹൽ സമദും കേരളത്തിൽ നിന്നാണ്. അതുപോലെയാണ് സന്തോഷ് ട്രോഫിയുടെ കണ്ടെത്തലും കർണാടകയ്‌ക്കെതിരായ സെമിയിൽ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോളുകൾ നേടിയ ടി കെ ജെസിൻ എന്ന മലപ്പുറത്ത് കാരനും.

സന്തോഷ് ട്രോഫി സെമിഫൈനലിന് ശേഷം കേരളത്തിൽ നിന്നുള്ള എൻആർഐ ഡോക്ടർ-സംരംഭകൻ ഷംഷീർ വയലിൽ കിരീടം നേടിയാൽ കേരള ടീമിന് ഒരു കോടി സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചു. കേരള ടീം കിരീടം നേടുകയും ആദ്ദേഹം വാക്ക് പാലിക്കുകയും ചെയ്തു.സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. കളിക്കാർക്കും കോച്ചിനും 5 ലക്ഷം വീതം. കേരളത്തിലെ യുവതാരങ്ങളും മുൻനിര ക്ലബ്ബുകളുടെ ടാലന്റ് സ്കൗട്ടുകളുടെ കണ്ണിലുടക്കി.മാധ്യമങ്ങളുടെ വിപുലമായ കവറേജിന് നന്ദി പറഞ്ഞ് അവർ ഒറ്റരാത്രികൊണ്ട് സെലിബ്രിറ്റികളായി. കേരളത്തിലെ കുട്ടികളെ വീണ്ടും ആകർഷിക്കാൻ ഫുട്‌ബോളിന് കഴിയും എന്ന് കുറച്ച് നാളുകൾക്ക് കൊണ്ട് മനസ്സിലാവുകയും ചെയ്തു.

സന്തോഷ് ട്രോഫി , ഐ ലീഗ് , വനിതാ ലീഗ് ഇനി കേരളത്തിന് വേണ്ടത് കേരള ബ്ലാസ്റ്റേഴ്സിലൂടെ ഒരു ഐഎസ്എൽ കിരീടമാണ്. കഴിഞ്ഞ സീസണിൽ നഷ്ടപെട്ട കിരീടം അടുത്ത സീസണിൽ തിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് തുടങ്ങി കഴിഞ്ഞു. ഗോകുലത്തിന്റെയും കേരള ടീമിന്റെയും പ്രകടനത്തിലും ആരാധകർ നൽകുന്ന പിന്തുണയും ബ്ലാസ്റ്റേഴ്സിനും കൂടുതൽ ഊർജ്ജം നല്കുമെന്നുറപ്പാണ്. അടുത്ത സീസണിൽ ബ്ലാസ്റ്റേസിനൊപ്പം ഐഎസ്എൽ കിരീടം കേരളത്തിൽ എത്താൻ നമുക്ക് കാത്തിരിക്കാം.

Rate this post