❝യുവന്റസിനായി അവസാന മത്സരം കളിച്ചതിന് ശേഷം പൊട്ടിക്കരഞ്ഞ് കൊണ്ട് പൗലോ ഡിബാല❞ |Paulo Dybala |Juventus

ഇന്നലെ ഇറ്റാലിയൻ സിരി എ യിൽ നടന്ന യുവന്റസ്-ലാസിയോ മത്സരം 2-2 സമനിലയിൽ അവസാനിച്ചിരുന്നു. എന്നാൽ മത്സര ഫലത്തേക്കാൾ എല്ലാ ആരാധകരെയും നിരാശരാക്കിയത് ക്ലബ്ബിനായി അവരുടെ അവസാന ഹോം മത്സരം കളിച്ച നായകൻ ജോർജിയോ ചില്ലിനിയും ഫോർവേഡ് പൗലോ ഡിബാലയും വിട പറഞ്ഞതാണ്.സീസണിലെ അവസാന മത്സരമായ ഫിയോറന്റീനയിലേക്കുള്ള യുവന്റസ് യാത്രയെ തുടർന്ന് ഇരു താരങ്ങളും ക്ലബ്ബ് വിടും. ഈ സീസണിനൊടുവിൽ താൻ ക്ലബ് വിടുമെന്ന് 28 കാരനായ ഡിബാല തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

മത്സരം അവസാനിച്ചപ്പോൾ ജോർജിയോ ചില്ലിനിയെയും പൗലോ ഡിബാലയെയും യുവന്റസ് ആദരിച്ചു. ആ സമയത്ത് ഡിബാലയ്ക്ക് സ്വന്തം വികാരങ്ങൾ അടക്കിനിർത്താനായില്ല. കണ്ണീരോടെയാണ് അർജന്റീന താരം ആരാധകരോട് വിട പറഞ്ഞത്.ഡിബാലയുടെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും, ഇത് യുവന്റസിനായി ഹോം ഗ്രൗണ്ടിൽ തന്റെ അവസാന മത്സരമായിരിക്കുമെന്ന് സ്‌ട്രൈക്കർ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

“നിങ്ങളെ അനുമോദിക്കാനുള്ള ശരിയായ വാക്കുകൾ എനിക്ക് ലഭിക്കുന്നില്ല. ഒരുപാട് വർഷങ്ങളും ഒരുപാട് വികാരങ്ങളും ഒരുമിച്ച് ഉൾച്ചേർന്നിട്ടുണ്ട്. ഇനിയുമൊരുപാട് വർഷം ഒരുമിച്ചുണ്ടാകും എന്നാണു ഞാൻ കരുതിയത്. എന്നാൽ വിധി നമ്മളെ രണ്ടു വഴിയിലേക്ക് മാറ്റിയിരിക്കുന്നു.നിങ്ങൾ എനിക്ക് നൽകിയ അനുഭവങ്ങളും എല്ലാ മത്സരവും എല്ലാ ഗോളും ഞാൻ ഒരിക്കലും മറക്കില്ല. നിങ്ങളുണ്ടായതു കൊണ്ടാണ് ഞാൻ വളർന്നത്, ഞാൻ ജീവിച്ചത്, സ്വപ്‌നം കണ്ടത്.മാന്ത്രികതയുള്ള ഏഴു വർഷങ്ങളും പന്ത്രണ്ടു കിരീടങ്ങളും 115 ഗോളുകളും ആരും, ഒരിക്കലും നമ്മിൽ നിന്നും എടുത്തു മാറ്റുകയില്ല” ഡിബാല തന്റെ ട്വീറ്റിൽ കുറിച്ചു.

“ഈ വർഷങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്നവർക്ക് നന്ദി. ആദ്യം മുതൽ അവസാനം വരെ, ആരാധകർ മുതൽ ക്ലബ്ബിലുള്ളവർ വരെ, എല്ലാവരും, മാനേജർമാർ, ടീം അംഗങ്ങൾ, സ്റ്റാഫ്, ഡയറക്ടർമാർ തുടങ്ങിയ എല്ലാവര്ക്കും .ഈ ജേഴ്‌സിയും അതിനൊപ്പം നായകൻറെ ആംബാൻഡ്‌ അണിയുന്നതും എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷങ്ങളാണ്. അത് ഞാൻ എപ്പോഴെങ്കിലും എന്റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും കാണിച്ചു കൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.നാളെ ഈ ജേഴ്സിയിലുള്ള എന്റെ അവസാന മത്സരമായിരിക്കും, സങ്കൽപ്പിക്കാൻ പ്രയാസമാണ്, പക്ഷേ ഇത് ഞങ്ങളുടെ അവസാന വിടവാങ്ങലായിരിക്കും. ഇത് എളുപ്പമല്ല, പക്ഷേ ഞാൻ നിങ്ങൾക്കായി എല്ലാം നൽകിയെന്നറിഞ്ഞുകൊണ്ട് ഒരു പുഞ്ചിരിയോടെ എന്റെ തല ഉയർത്തി പിച്ചിലേക്ക് ചുവടുവെക്കും” അർജന്റീനിയൻ കൂട്ടിച്ചേർത്തു.

യുവന്റസിനൊപ്പമുള്ള പൗലോ ഡിബാലയുടെ കരിയറിനെ കുറിച്ച് പറയുമ്പോൾ, സ്‌ട്രൈക്കർ 2015 ൽ പലെർമോയിൽ നിന്ന് ടൂറിൻ ക്ലബ്ബിൽ ചേർന്നു, തുടർച്ചയായി അഞ്ച് സീരി എ കിരീടങ്ങൾ നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു. സ്‌ട്രൈക്കർ 291 മത്സരങ്ങൾ കളിച്ചപ്പോൾ 115 ഗോളുകൾ നേടി. 2017-ലെ ജൂവ്‌സ് ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽവിയിൽ കളിച്ചപ്പോൾ അദ്ദേഹം നാല് തവണ കോപ്പ ഇറ്റാലിയയും നേടി. 2015-ൽ പലെർമോയിൽ നിന്ന് മാറിയതിന് ശേഷം ഒരു താരമായി വളർന്ന ഡിബാല നാല് തവണ സീരി എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Rate this post