സൗദിയുടെ ബിഗ് മണിയോട് നോ പറഞ്ഞ് മറ്റൊരു അർജന്റീനൻ താരവും

പല വമ്പൻ താരങ്ങളെയും പൊന്നും വില നൽകി സൗദി ക്ലബ്ബുകൾ റാഞ്ചിയപ്പോൾ സൗദി പണക്കിലുക്കത്തിൽ വീഴാത്തവരാണ് അർജന്റീന താരങ്ങൾ. ലയണൽ മെസ്സി, ഡി മരിയ, ഡി പൗൾ, തുടങ്ങിയ വമ്പൻ താരങ്ങൾക്ക് സൗദി ക്ലബ്ബുകൾ വിലയിട്ടെങ്കിലും ഇവരാരും സൗദിയിലേക്ക് പോകാൻ തയാറായില്ല.

സൗദി ക്ലബ്ബുകൾ വാഗ്ദാനം ചെയ്ത പ്രതിഫലത്തേക്കാൾ കുറവുള്ള കരാറുകളാണ് ഇവർ തിരഞ്ഞെടുത്തത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ഇപ്പോഴിതാ മറ്റൊരു താരവും സൗദി ഓഫറിനോട്‌ നോ പറഞ്ഞതായി ഇറ്റാലിയൻ ഫുട്ബോൾ മാധ്യമ പ്രവർത്തകൻ മാറ്റിയോ മോറോട്ടോ റിപ്പോർട്ട് ചെയ്യുന്നു.

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ഉയർത്തുമ്പോൾ അർജന്റീന ടീമിന്റെ ഭാഗമായിരുന്ന ഏയ്ഞ്ചൽ കൊറിയയാണ് ഏറ്റവുമൊടുവിൽ സൗദി ഓഫറിനോട് നോ പറഞ്ഞിരിക്കുന്നത്. 28 കാരനായ ഈ മുന്നേറ്റ താരം സ്പാനിഷ് ക്ലബ്‌ അത്ലെറ്റിക്കോ മാഡ്രിഡിന്റെ താരമാണ്. 2015 മുതൽ ഈ അർജന്റീനിയൻ സ്പാനിഷ് ക്ലബിന് വേണ്ടി ബൂട്ട് കെട്ടുന്നുണ്ട്‌. ക്ലബ്ബിനായി 273 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറ്റ്ലറ്റിക്കോ മാഡ്രിഡിന്റെ തന്നെ അർജന്റീനൻ മിഡ്‌ഫീൽഡർ ഡി പൗളിന് വേണ്ടിയും സൗദി ക്ലബ്ബുകൾ നീക്കം നടത്തിയിരുന്നു. എന്നാൽ താരം സൗദി ഓഫറിനോട് നോ പറഞ്ഞിരുന്നു. അർജന്റീന പരിശീലകൻ സ്കലോണി, അറ്റ്ലറ്റിക്കോ മാഡ്രിഡ്‌ പരിശീലകൻ ഡീഗോ സിമിയോണി എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് താരം സൗദി ഓഫറിനോട് നോ പറഞ്ഞത്.

Rate this post