ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന് വീണ്ടും തോൽവി | Al Nassr | Cristiano Ronaldo
സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന് തോൽവി. ഇന്നലെ റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പോയിന്റ് ടേബിളിലെ 13 ആം സ്ഥാനക്കാരായ അൽ റേദിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെട്ടത്.
18-ാം മിനിറ്റിൽ കരിം എൽ ബെർകൗയിയുടെ ഗോളിലൂടെ അൽ റേദ് മുന്നിലെത്തി.24-ാം മിനിറ്റിൽ ബ്രോസോവിച്ച് നൽകിയ ക്രോസിൽ നിന്നുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വോളി പോസ്റ്റിൽ തട്ടി,റീബൗണ്ടിൽ അയ്മാൻ യയ്ഹ അത് ഗോളാക്കി മാറ്റുകയും അൽ നാസറിനെ ഒപ്പമെത്തിക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Cr7 hits the post from a free kick
— Footy Weekly (Banky) (@FootyBanks) March 7, 2024
Al Nassr 1-3Al Raed pic.twitter.com/FvAavzlJCE
എന്നാൽ രണ്ടാം പകുതി തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ അൽ നാസർ മുന്നിലെത്തി. 46 ആം മിനുറ്റിൽ മുഹമ്മദ് ഫൗസൈർ ആണ് അൽ റേദിനായി ഗോൾ നേടിയത്.87-ാം മിനിറ്റിൽ ആമിർ സയൂദ് അൽ റേദിന്റെ മൂന്നാമത്തെ ഗോൾ നേടി മൂന്നു പോയിന്റ് ഉറപ്പിച്ചു. ഈ തോൽവി അൽ നാസറിന്റെ കിരീട പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ലീഗിൽ 11 മത്സരങ്ങൾ മാത്രം അവശേഷിക്കെ ഒന്നാം സ്ഥാനക്കാരായ അൽ ഹിലാലിനാക്കേൽ 9 പോയിന്റ് പിന്നിലാണ് അൽ നാസർ. അവർ ഒരു മത്സരം കുറവാണു കളിച്ചിട്ടുള്ളത്.
Amir Sayoud secures the three points for Al Raed 💥🇩🇿#yallaRSL pic.twitter.com/QLvxfQGULJ
— Roshn Saudi League (@SPL_EN) March 7, 2024
തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് അൽ നാസറിന് വിജയിക്കാൻ സാധിക്കാതിരിക്കുന്നത്. കഴിഞ്ഞ ദിവസം അൽ-ഐനിനെതിരെ തോൽവിയോടെ അൽ നാസാറിന്റെ ചാമ്പ്യന്സ് ലീഗ് പ്രതീക്ഷകളും ഇല്ലാതായിരിക്കുകയാണ്.
Al Raed recreating that iconic goal from Di Maria against France vs Al Nassr
— Slesh (@FCBSlesh) March 7, 2024
pic.twitter.com/LCkdiDQBVy