റോണോയുടെ കിടിലൻ ഫ്രീകിക്ക് കണ്ടോ, സൗദി ലീഗ് സ്വപ്നങ്ങൾ റോണോക്ക് മുന്നിൽ അവസാനിക്കുന്നു..

സൗദി പ്രോ ലീഗ് മത്സരത്തിൽ ആരാധകർക്ക് മുന്നിൽ സ്വന്തം ഹോം സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായി തോൽവി ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്ർ. അൽ നസ്റിന്റെ ഹോം സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അൽ റെയ്ദ് എഫ്സിയാണ് പരാജയപ്പെടുത്തിയത്. ഇതോടെ സൗദി പ്രോ ലീഗ് കിരീടത്തിന് വേണ്ടി പോരാടുന്ന റൊണാൾഡോക്കും സംഘത്തിനും തിരിച്ചടിയായി.

സൗദി പ്രോ ലീഗിൽ നടന്ന മത്സരത്തിന്റെ 18 മിനിറ്റിൽ എതിർ സ്റ്റേഡിയത്തിൽ ഗോൾ നേടി അൽ റെയ്ദ് ലീഡ് എടുത്തു. 24മിനിറ്റിൽ യഹിയയുടെ ഗോളിലൂടെ സമനില ഗോൾ തിരിച്ചടിച്ച അൽ നസ്ർ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു കോൾ വീതം സ്കോർ ചെയ്തുകൊണ്ട് സമനിലയോടെ ആദ്യപകുതി അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ 46 മിനിറ്റിൽ വീണ്ടും സ്കോർ ചെയ്തുകൊണ്ട് അൽ റെയ്ദ് ലീഡ് നേടി.

ഒടുവിൽ മത്സരത്തിന്റെ ഏഴു മിനിറ്റിൽ ടീമിന്റെ മൂന്നാമത്തെ ഗോളും നേടിയതോടെ പോയിന്റ് ടേബിളിലെ പതിമൂന്നാം സ്ഥാനക്കാരായ അൽ റെയ്ദ് തകർപ്പൻ വിജയം സ്വന്തമാക്കി മടങ്ങി. മത്സരം പരാജയപ്പെട്ടതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ അൽ നസ്ർ സൗദി ലീഗ് കിരീടം നേടാനുള്ള സാധ്യതകൾ കുറഞ്ഞു. അൽ നസ്റിനെക്കാൾ ഒരു മത്സരം കുറവ് കളിച്ച അൽ ഹിലാൽ ഒമ്പത് പോയന്റുകൾക്ക് മുന്നിലാണ്.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫ്രീകിക്ക് ക്രോസ്ബാറിൽ തട്ടിത്തെറിച്ചതും അൽ നസ്റിനു തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തിൽ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഐൻ എഫ്സിയോട് പരാജയപ്പെട്ട അൽ നസ്ർ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ അൽ ഐൻ എഫ്സിയെ നേരിടാനാണ് നിലവിൽ ഒരുങ്ങുന്നത്. സൗദി പ്രോ ലീഗ് സാധ്യതകൾ തെളിയണമേങ്കിൽ ഒന്നാം സ്ഥാനക്കാരായ അൽ ഹിലാൽ തോൽവികൾ വഴങ്ങേണ്ടി വരും.

Rate this post