ബ്രസീലിനെതിരെ കളിക്കാനുള്ള അർജന്റീന ടീമിനെ തീരുമാനിച്ചുവെന്ന് സ്കലോണി | Argentina

ലോക ചാമ്പ്യന്മാരായ അർജന്റീന നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്ക് ബ്രസീലിനെ അവരുടെ തട്ടകമായ മറക്കാനാ സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റുമുട്ടുകയാണ്.

അതിനു മുൻപുള്ള പത്രസമ്മേളനത്തിൽ ആദ്യ ഇലവനെ കുറിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ചില സൂചനകൾ നൽകിയിട്ടുണ്ട്. ടീമിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കളിക്കാരോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്നാണ് പരിശീലകൻ പറയുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും എന്തായാലും മാറ്റങ്ങളുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ;

“ഞാൻ ടീമിനെ തീരുമാനിച്ചു, പക്ഷേ ഞാൻ ഇതുവരെ അവരോട് പറഞ്ഞിട്ടില്ല, ഇനി ആദ്യം അതാണ് ചെയ്യാൻ പോകുന്നത്. മറ്റ് സഹതാരങ്ങൾക്കുള്ളത് പോലെ ഡിമരിയയും ഒരു തുടക്കക്കാരനാകാൻ സാധ്യതയുണ്ട്. ടീമിൽ കൂടുതൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല, എന്നാൽ ചില മാറ്റങ്ങൾ തീർച്ചയായും ഉണ്ടാകും.”

നിക്കോ ഗോൺസാലസിന് പകരം എയ്ഞ്ചൽ ഡിമരിയ ബ്രസീലിനെതിരെ തുടക്കം മുതലേ ഉണ്ടാവുമെന്ന് ഉറപ്പാണ്,സിറ്റിയുടെ ഹുലിയൻ ആൽവരെസിന് പകരം ലവ്താരോ മാർട്ടിൻസും ബ്രസീലിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തും.

Rate this post