പിഎസ്ജിയിൽ തീപ്പൊരിയായി മെസ്സി ; കഴിഞ്ഞ സീസണിൽ നേടിയതിനേക്കാൾ കൂടുതൽ ഗോളുകൾ നേടി 35 കാരൻ |Lionel Messi
ഇന്നലെ ലീഗ് 1 ൽ പോരാട്ടവീര്യമുള്ള ട്രോയ്‌സിനെ മറികടക്കാൻ PSG പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെട്ടു.എന്നാൽ ബോക്സിന് പുറത്ത് നിന്നുള്ള മികച്ച ഗോളിലൂടെ പിഎസ്ജിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വരാനും അവസാനം വിജയിത്തിലെത്തിക്കാനും മെസ്സിക്ക് സാധിച്ചു.
സീസണിലെ മെസ്സിയുടെ 12-ാം ഗോളായിരുന്നു ഇത്.ലീഗ് 1 ലും ചാമ്പ്യൻസ് ലീഗിലും അർജന്റീനൻ പാരീസിയൻ ടീമിനൊപ്പം മികച്ച ഫോമിലാണ്. മിന്നുന്ന ഒരു ഗോളിലൂടെ മത്സരം 2-2 സമനിലയാക്കിയ മെസ്സി പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്ത നെയ്മറിന്റെ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു. ഈ സീസണിൽ മെസ്സിയുടെ 13-ാമത്തെ അസ്സിസ്റ്റയിരുന്നു ഇത്.ഈ സീസണിൽ യൂറോപ്പിൽ ആരും മെസ്സിയുടെ അടുത്തെത്തുന്ന പ്രകടനം പുറത്തെടുത്തിട്ടില്ല.കെവിൻ ഡി ബ്രുയിൻ മാത്രമാണ് താരതമ്യപ്പെടുത്താവുന്ന നിലവാരത്തിൽ കളിക്കുന്നത്.
മെസ്സിയുടെ ഈ സീസണിലെ ഫോമിൽ പിഎസ്ജി ആരാധകർ സന്തോഷത്തിലാണ്. അർജന്റീനക്കാരൻ ബാഴ്‌സലോണയിൽ കാണിച്ച ഫോമാണ് പാരീസിൽ ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ അഞ്ചും ലീഗിൽ ആറും ഗോളുകൾ മാത്രമാണ് നേടിയത്. പാരിസിൽ തന്റെ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്.2021/22 ലെ 34 ഗെയിമുകളിൽ നിന്ന് 11 ഗോളുകൾ നേടിയ മെസ്സി 2022/23-ൽ 17 കളികളിൽ നിന്ന് 12 ഗോളുകൾ നേടി കഴിഞ്ഞു.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ 37 കാരന് യുറോപ്പ ലീഗികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന പദവിയിലേക്കുള്ള യാത്രയിലാണ് മെസ്സി.മക്കാബി ഹൈഫയ്‌ക്കെതിരായ തന്റെ ഇരട്ടഗോളിന് ശേഷം മെസ്സി 129 ഗോളുകളുമായി ചാമ്പ്യൻസ് ലീഗ് സ്‌കോറിങ് ചാർട്ടിൽ രണ്ടാം സ്ഥാനത്താണ്.140 ഗോളുകളുമായി റൊണാൾഡോ ഒന്നാമതാതാണ്.