അസഭ്യം പറഞ്ഞതിന് ആരാധകനോട് മാപ്പ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ |Kerala Blasters

ആരാധകനോട് ഇൻസ്റ്റാഗ്രാമിൽ മോശമായി പ്രതികരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സെൽ മാപ്പ് പറഞ്ഞു. മുംബൈക്കെതിരെ രണ്ടു ഗോളിന് പരാജയപ്പെട്ട മത്സരത്തിന് ശേഷമായിരുന്നു ക്യാപ്റ്റൻ ആരാധകനെതിരെ അസഭ്യ വര്ഷം നടത്തിയത്. ജെസ്സെലിനെ മാൻ യുണൈറ്റഡ് താരം ഹാരി മഗ്വെയറെന്ന് വിളിച്ചതിനായിരുന്നു താരത്തിന്റെ രോഷ പ്രകടനം.

ജെസ്സെലിന്റെ തികച്ചും സഭ്യതയില്ലാത്ത ഈ പെരുമാറ്റതിനെതിരെ എല്ലാ കോണുകളിൽ നിന്നും വിമർശനം ഉയരുകയും ചെയ്തു. തനിക്ക് ആ നിമിഷത്തിൽ പറ്റിയ തെറ്റാണെന്നും ആരാധകനെ വേദനിപ്പിച്ചതിൽ മാപ്പു പറയുന്നുവെന്നും ജെസ്സെൽ പറഞ്ഞു.

ക്യാപ്റ്റന്റെ ഈ പെരുമാറ്റത്തിൽ വളരെയേറെ വിമര്ശനം ഏറ്റുവാങ്ങേണ്ടി വനനത്തോടെയാണ് താരം മാപ്പ് പറയാൻ തയ്യാറായത്. ആരാധകർക്കെതിരെയുള്ള മോശം പെരുമാറ്റങ്ങൾ പലപ്പോഴും താരങ്ങൾക്ക് പ്രശ്നമായി തീർന്നിട്ടുണ്ട്.

Rate this post