ഡെർബിയിലെ കടുത്ത തോൽവിയെ സോൾഷ്യറിന് അതിജീവിക്കാൻ കഴിയുമോ ? മാൻ യുണൈറ്റഡ് ഓലെയുടെ കീഴിൽ എവിടെയും എത്താൻ പോകുന്നില്ല
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രണ്ടാം തവണയാണ് ഓൾഡ്‌ട്രാഫൊർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ തോൽവി നേരിടുന്നത്. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയോട് ഏറ്റ രണ്ടു ഗോൾ പരാജയത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എന്ന നിലയിൽ ഒലെ ഗുന്നർ സോൾസ്‌ജെയറിന് എത്രനാൾ പിടിച്ചുനിൽക്കാനാകും?.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുണൈറ്റഡിന്റെ മോശം പ്രകടനത്തിന് ശേഷം ഈ മത്സരം നോർവീജിയൻ പരിശീലകന്റെ അവസാന മത്സരത്തെയും കണക്കാക്കുന്നവർ ഉണ്ട്. ഓലെക്ക് കീഴിൽ യുണൈറ്റഡ് നേരിട്ടത് നിർഭാഗ്യകരമായ ഫലങ്ങളല്ല അത്കൊണ്ട് തന്നെ ഇത് അധികം വൈകാതെ പരിഹരിക്കേണ്ടതുണ്ട്.
ഇത്തവണ യുണൈറ്റഡിനെ രക്ഷിക്കാൻ റൊണാൾഡോയുടെ ഗോളുകൾ ഉണ്ടായിരുന്നില്ല.ഈ 2-0 ഡെർബി തോൽവി ലിവർപൂളിനോട് 5-0 ന് തോറ്റതിനേക്കാൾ മോശമായിരുന്നു. സ്‌കോർലൈൻ അത്ര മോശമായിരുന്നില്ലെങ്കിലും യുണൈറ്റഡിനെതിരെ ഓൾഡ്‌ട്രാഫൊർഡിൽ സിറ്റി പൂർണ ആധിപത്യം പുലർത്തി. പക്ഷെ യുണൈറ്റഡിന്റെ മുൻ കളികൾ വെച്ച് പരിശോധിക്കുമ്പോൾ ഇത് അതിശയകരമായി തോന്നിയില്ല.കഴിഞ്ഞ വാരാന്ത്യത്തിൽ ടോട്ടൻഹാമിനെതിരായ വിജയം ഒരു പുനരുജ്ജീവനമായിരുന്നില്ല എന്ന് അടിവരയിടുക മാത്രമാണ് ഈ പ്രകടനം. മോശം ഫോമിലുള്ള ടീമിനെതിരെയുള്ള വിജയമായി മാത്രം അതിനെ കണ്ടാൽ മതിയാവും.
Man Utd have lost eight home games across all competitions in a single year for the first time since 1989:
— Squawka Football (@Squawka) November 6, 2021
◎ 0-2 vs Man City
◎ 1-2 vs Sheffield Utd
◎ 1-2 vs Leicester
◎ 2-4 vs Liverpool
◎ 0-1 vs West Ham
◎ 0-1 vs Aston Villa
◎ 0-5 vs Liverpool
◎ 0-2 vs Man City
Yikes. pic.twitter.com/CUnsxHe3Ts
ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ബാധിക്കുന്ന സിസ്റ്റമാറ്റിക് പ്രശ്നങ്ങൾ നിലനിൽക്കുന്നു, ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?മോശം ഫലങ്ങളുടെ ഉത്തരവാദിത്തം തനിക്കാണെന്നും വിയോജിക്കാൻ പ്രയാസമാണെന്നും സോൾസ്‌ജെയർ മുമ്പ് പറഞ്ഞിട്ടുണ്ട്. മറുവശത്ത് പെപ് ഗാർഡിയോളയാവട്ടെ വിജയിക്കാൻ അറിയാവുന്ന, നന്നായി ഡ്രിൽ ചെയ്ത, മികച്ച പാസിംഗ് ടീമിനെ വികസിപ്പിച്ചെടുത്തു.തൽഫലമായി, ഇതൊരു പരിശീലന ഗെയിമായി മാറി.ഒരു യൂണിറ്റായി ഒരുമിച്ച് കളിക്കാൻ കഴിയില്ലെന്ന് തോന്നുന്ന ഒരു കൂട്ടം കളിക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ സോൾസ്‌ജെയർ നിസ്സഹായനായി ഇരുന്നു.
പ്രതിരോധത്തിൽ യുണൈറ്റഡ് വീണ്ടും ഒരു തകർച്ചയായിരുന്നു. സ്‌പേഴ്‌സിനെതിരെ ദൃഢതയും സുരക്ഷയും വാഗ്ദാനം ചെയ്ത ബാക്ക് ത്രീ പക്ഷെ സിറ്റിക്കെതിരെ ക്രോസ്സുകളും അവരുടെ വേഗതയുള്ള മുന്നേറ്റങ്ങളും തടയാൻ പാടുപെട്ടു. മധ്യനിരയുടെ ഭാഗത്തു നിന്നും ഒരു ചലനവും മത്സരത്തിൽ ഉണ്ടാക്കിയില്ല. എറിക് ബെയ്‌ലിയുടെ സെല്ഫ് ഗോളിലൂടെ യുണൈറ്റഡിന്റെ എല്ലാ ആത്മവിശ്വാസവും ചോർന്നു പോയി.
യുണൈറ്റഡ് ഇപ്പോഴും മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ ടീമാണെന്നും എന്നാൽ വിജയിച്ച കിരീടങ്ങളുടെ കാര്യത്തിൽ അവർ ബഹുദൂരം മുന്നിലാണെങ്കിലും യുണൈറ്റഡ് സിറ്റിയുടെ അതേ നിലവാരത്തിലല്ലെന്നും സോൾസ്‌ജെയർ തന്റെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. യുണൈറ്റഡ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ മുൻകാല വിജയങ്ങൾ മാത്രമാവും ആരാധകർക്ക് ആശ്വസിക്കാൻ. സോൾസ്‌ജെയറിന് അഞ്ച് വർഷം കൂടി ചുമതല നൽകണമെന്ന് സിറ്റി ആരാധകർ അദ്ദേഹത്തെ കളിയാക്കി പറഞ്ഞു തുടങ്ങി.
ഓൾഡ് ട്രാഫോർഡിൽ സിറ്റി യുണൈറ്റഡിന് മേൽ രണ്ടിൽ കൂടുതൽ ഗോളുകൾക്ക് വിജയിക്കാൻ അർഹതയുള്ളതും ആയിരുന്നു. ഗാർഡിയോളയുടെ ടീം കൃത്യവും മികച്ചതും ഗുണനിലവാരമുള്ളതും യോജിച്ച പദ്ധതിയോടെ നീങ്ങുന്നവരുമായിരുന്നു; സോൾസ്‌ജെയറിന്റെ ടീം നിഷ്‌ക്രിയവും മന്ദഗതിയിലുള്ളതും ചില സമയങ്ങളിൽ വ്യക്തതയില്ലാത്തതുമായാണ് കാണപ്പെട്ടത് . ഡോണി വാൻ ഡി ബീക്കിന്റെ പോലെയുള്ള കഴിവുള്ള താരങ്ങളെ വേണ്ട രീതിയിൽ ഉപയോഗിക്കാത്തത് പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വലിയ പരാജയമാണ് .