ഇതിഹാസതാരം സെർജിയോ അഗ്യറോ വീണ്ടും കളത്തിൽ എത്തുന്നു |Sergio Aguero

ഹൃദയസംബന്ധമായ അസുഖം മൂലം കളിക്കളത്തിനോട് വിട പറഞ്ഞ ഫുട്ബോൾ ഇതിഹാസം അർജന്റീനയുടെ സെർജിയോ അഗ്യുറോ വീണ്ടും കളത്തിലിറങ്ങാൻ പോവുകയാണ്.ഇന്നലെ വൈകുന്നേരമാണ് ബാഴ്സലോണ താരത്തിന്റെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്, എന്നാൽ ഈ മത്സരം ബാഴ്സലോണ ഇതിഹാസ താരങ്ങളുടെ മത്സരമാണ്,. റൊണാൾഡീഞ്ഞോ നയിക്കുന്ന ബാഴ്സലോണ S C ടീമിൽ സെർജിയോ അഗ്യൂറോയും പങ്കെടുക്കും. ഇക്കഡോറിൽ ജനുവരി 28 ആം തീയതിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

ഈ മത്സരത്തെക്കുറിച്ച് അഗ്റോയുടെ പ്രതികരണം “ഞാൻ കാർഡിയോളജിസ്റ്റിൽ നിന്ന് ചെക്ക്-അപ്പുകൾ നടത്തി, ഞാനിപ്പോൾ കളിക്കാൻ ആരോഗ്യവാനാണ് , ഞാൻ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്, അതിനാൽ എനിക്ക് നോച്ചെ അമറില്ലയിൽ കളിക്കാൻ കഴിയും. കളിക്കളം എനിക്ക് വീണ്ടും ആസ്വദിക്കാനും അനുഭവിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”

2021 നവംബർ മുതൽ പ്രൊഫഷണൽ ഫുട്ബോൾ മത്സരത്തിൽ 34-കാരൻ വിട്ടുനിൽക്കുകയാണ്. ഒടുവിൽ എഫ്‌സി ബാഴ്‌സലോണയ്‌ക്കായി അലാവസിനെതിരെ 1-1 ഹോം സമനിലയാണ് വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം.ആ മത്സരത്തിനിടെ നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ട സെർജിയോ അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ അപ്രതീക്ഷിതമായി താരത്തിന്റെ കരിയർ അവസാനിക്കുകയായിരുന്നു.

2011 നും 2021 നും ഇടയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകൾ നേടുകയും 73 അസിസ്റ്റുകൾ നൽകുകയും ചെയ്ത അഗ്യൂറോയെ ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ചവരിൽ ഒരാളായി കണക്കാക്കുന്നു.ഏറ്റവും ഉയർന്ന തലത്തിലുള്ള അദ്ദേഹത്തിന്റെ കളിദിനങ്ങൾ അവസാനിച്ചത്, സെർജിയോ അഗ്യൂറോ തന്റെ വിരമിക്കലിന് ശേഷവും അര്ജന്റീന ടീമിൽ അംഗമല്ലാതിരുന്നിട്ട് കൂടി വളരെ സജീവമായി തന്നെ ആസ്വദിക്കുകയാണ്, അർജന്റീന ലോകകപ്പ് നേടിയപ്പോഴും താൻ കിരീടം നേടിയ പോലെയായിരുന്നു ഖത്തറിൽ ആഘോഷിച്ചിരുന്നത്.

ഒരുപക്ഷേ കരിയർ ഇങ്ങനെ അവസാനിച്ചില്ല ആയിരുന്നെങ്കിൽ ആ ടീമിനൊപ്പം അംഗമാക്കേണ്ട താരം കൂടിയായിരുന്നു അഗ്യൂറൊ. ഇതിഹാസം അഗ്യൂറോ ഈ മാസത്തോടുകൂടി കളിക്കളത്തിൽ വീണ്ടും പന്ത് തട്ടുന്നത് നമ്മൾക്ക് കാണാൻ കഴിയും. ഇതൊരു ഫ്രണ്ട്‌ലി മത്സരം ആണെങ്കിൽ പോലും ആരാധകർ ഒന്ന് കൂടി ഇദ്ദേഹം ഫുട്ബോൾ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ്.

Rate this post