❝ലയണൽ മെസ്സിയെ പരിക്കേൽപ്പിക്കരുത് , ലോകകപ്പാണ് മുന്നിൽ❞ -ഒട്ടാമെൻഡിക്ക് മുന്നറിയിപ്പുമായി സെർജിയോ അഗ്യൂറോ|Lionel Messi

2022-23 സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. മുൻ അർജന്റീന ഇന്റർനാഷണൽ സെർജിയോ അഗ്യൂറോ സോഷ്യൽ മീഡിയയിലൂടെ ഗ്രൂപ്പിംഗുകൾ വിശകലനം ചെയ്യുകയും പ്രതികരിക്കുകയും ചെയ്തു.

ഗ്രൂപ്പ് എച്ചിൽ അര്ജന്റീന താരം നിക്കോളാസ് ഒട്ടാമെൻഡിയുടെ ബെൻഫിക്ക ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്നുമായി നേർക്കുനേർ ഏറ്റുമുട്ടും. എന്നാൽ മത്സരത്തിന് മുന്നോടിയായി ഒട്ടാമെൻഡിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അഗ്യൂറോ.”പിഎസ്ജിക്ക് ബെൻഫിക്കയെ കിട്ടി…ഒട്ടാമെൻഡി, ലിയോയെ പരിക്കേൽപ്പിക്കരുത്, കാരണം ഞാൻ നിന്നെ കൊല്ലും, ലോകകപ്പ് വരുന്നു,” ട്വിച്ചിലെ തത്സമയ സ്ട്രീമിൽ അഗ്യൂറോ പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ അർജന്റീനക്ക് ലഭിച്ച ഏറ്റവും മികച്ച പ്രതിരോധ താരമായാണ് ഒട്ടാമെൻഡിയെ കണക്കാക്കുന്നത്.അർജന്റീനയുടെ സീനിയർ ടീമിനായി 91 മത്സരങ്ങൾ കളിച്ച ഒട്ടാമെൻഡി എന്ത് വിലകൊടുത്തും എതിർ മുന്നേറ്റങ്ങള തടയാൻ മിടുക്കനാണ്.മുൻ ദേശീയ, മാഞ്ചസ്റ്റർ സിറ്റി ടീം അംഗമായ അഗ്യൂറോയ്ക്ക് ഈ സ്വഭാവ സവിശേഷതയെക്കുറിച്ച് അറിയാമെന്ന് വ്യക്തമാണ്.34 കാരന്റെ കടുത്ത ടാക്കിളുകൾ എതിർ താരങ്ങൾക്ക് എന്നും ഭീഷണിയാണ്.

കഴിഞ്ഞ വർഷം ബ്രസീലിനെതിരെ തന്റെ ദേശീയ ടീമിന്റെ കോപ്പ അമേരിക്ക ഫൈനൽ വിജയത്തിലെ ഏക ഗോൾ സ്‌കോറർ ആയ എയ്ഞ്ചൽ ഡി മരിയയുടെ യുവന്റസും ഗ്രൂപ്പിലുണ്ട്.“നിങ്ങൾ ഏഞ്ചൽ ഡി മരിയക്കെതിരെയും യുവന്റസിനെതിരെ കളിക്കുകയാണ്…,” അഗ്യൂറോ തലയിൽ കൈവെച്ച് പ്രതികരിച്ചു.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതിന് ശേഷം ക്ലബ് സീസണിന്റെ മധ്യത്തിലാണ് നവംബർ, ഡിസംബർ മാസങ്ങളിലാണ് 2022 ലോകകപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കോപ്പ അമേരിക്കയിൽ വിജയിക്കുക മാത്രമല്ല, ലാ ഫിനാലിസിമയിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ തോൽപ്പിക്കുകയും ചെയ്ത അർജന്റീന, ഈ വർഷത്തെ വേൾഡ് കപ്പിൽ ശ്രദ്ധിക്കേണ്ട ടീമുകളിലൊന്നായി കണക്കാക്കപ്പെടുന്നു.