സൗദിയുടെ വമ്പൻ ഓഫറുകൾ വേണ്ടെന്ന് വെച്ച് സെർജിയോ റാമോസ് സ്പാനിഷ് ക്ലബിലേക്ക് മടങ്ങിവരുന്നു|Sergio Ramos

യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനുശേഷം സൂപ്പർതാരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ തുടരുകയാണ്. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചെങ്കിലും ഫ്രീ ഏജന്റ് ആയി തുടരുന്ന താരങ്ങളെ സൈൻ ചെയ്യാനാവുമെന്നതിനാൽ യൂറോപ്പിൽ ഫ്രീ ഏജന്റായി തുടരുന്ന സൂപ്പർ താരങ്ങളെയാണ് നിലവിൽ ക്ലബ്ബുകൾ ട്രാൻസ്ഫർ ടാർഗറ്റുകളായി ലക്ഷ്യം വെക്കുന്നത്.

1996-ൽ തന്റെ പത്താം വയസ്സിൽ സ്പാനിഷ് ക്ലബായ സേവിയ്യയുടെ അക്കാദമിയിൽ കളി പഠിച്ചുതുടങ്ങിയ സെർജിയോ റാമോസ് എന്ന സ്പാനിഷ് താരത്തിനെ ഒരുപാട് വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ക്ലബ്ബിലേക്ക് തിരികെ എത്തിക്കാൻ ഒരുങ്ങുകയാണ് സ്പാനിഷ് ക്ലബ്ബായ സെവിയ്യ. 2003ല്‍ സെവിയ്യയിലൂടെ തന്റെ സീനിയർ കരിയർ ആരംഭിച്ച സെർജിയോ റാമോസ് 2005ലാണ് റയൽ മാഡ്രിഡിലേക്ക് കൂടുമാറുന്നത്.

പിന്നീട് സ്പാനിഷ് ക്ലബ്ബിനൊപ്പം യൂറോപ്പിലെ നിരവധി ട്രോഫികൾ സ്വന്തമാക്കിയ സെർജിയോ റാമോസ് ലോക ഫുട്ബോളിൽ തന്റെതായ ഒരു പേര് നിലനിർത്തിയാണ് 2021ൽ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്ക് ഫ്രീ ട്രാൻസ്ഫറിലൂടെ കൂടുമാറുന്നത്. ഒടുവിൽ പാരിസിലെ രണ്ടു വർഷത്തെ കരാർ അവസാനിച്ചതിനുശേഷം സെർജിയോ റാമോസിനെ ഫ്രീ ട്രാൻസ്ഫറിലൂടെ കൊണ്ടുവരികയാണ് സെവിയ്യ.

സൗദി വമ്പൻമാരായ അൽ ഇതിഹാദിന്റെ വമ്പൻ ഓഫറുകളും തുർക്കിഷ് ക്ലബ്ബുകളുടെ നീക്കങ്ങളും തഴഞ്ഞുകൊണ്ടാണ് സെർജിയോ റാമോസ് തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. ഫ്രീ ഏജന്റ്യി തുടരുന്ന സെർജിയോ റാമോസുമായി സെവിയ്യ വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ട് എന്ന് പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ അപ്ഡേറ്റ് ചെയ്തു, ഉടനെ തന്നെ റാമോസിന്റെ സൈനിങ് പൂർത്തിയാക്കാനുള്ള നീക്കങ്ങളെല്ലാം സെവിയ്യ നടത്തും.

Rate this post