2005 ന് ശേഷം ആദ്യമായി റയൽ മാഡ്രിഡിനെതിരെ കളിക്കാനൊരുങ്ങി സെർജിയോ റാമോസ് |Sergio Ramos
സെർജിയോ റാമോസ് 2005 മുതൽ റയൽ മാഡ്രിഡിനെതിരെ കളിച്ചിട്ടില്ല. എന്നാൽ ശനിയാഴ്ച ലാ ലീഗയിൽ അദ്ദേഹത്തിന്റെ ടീമായ സെവിയ്യ സാഞ്ചസ്-പിസ്ജുവാനിൽ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുകയാണ്.
19-ാം വയസ്സിൽ സെവിയ്യ വിട്ട് റയൽ മാഡ്രിഡിൽ ചേരുന്നത്.വിവാദപരമായ ആ തീരുമാനത്തിനെതിരെ ആരാധകർ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതെല്ലാം മറന്ന് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സെവിയ്യ ആരാധകർ അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.”തന്റെ ബാല്യകാല ക്ലബ്ബിനായി വീണ്ടും കളിച്ചതിന് ശേഷം തനിക്ക് “സന്തോഷത്തോടെ മരിക്കാം” എന്നാണ് സെവിയ്യയിൽ തിരിച്ചെത്തിയതിന് ശേഷം റാമോസ് പറഞ്ഞത്.
പരിശീലകൻ ജോസ് ലൂയിസ് മെൻഡിലിബാറിന് കീഴിൽ ടീം കഷ്ടപ്പെടുകയായിരുന്നെങ്കിലും റാമോസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.”ആദ്യം എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ടായിരുന്നു, പക്ഷേ എന്റെ വരവിൽ എനിക്ക് ലഭിച്ച സ്വീകരണം അതിശയകരമാണ് ഇപ്പോൾ എനിക്ക് സന്തോഷത്തോടെ മരിക്കാം,” ലാസ് പാൽമാസിനെതിരായ തന്റെ ആദ്യ മത്സരത്തിൽ സാഞ്ചസ്-പിസ്ജുവാനിൽ തിരിച്ചെത്തിയതിന് ശേഷം റാമോസ് പറഞ്ഞു.സെപ്‌റ്റംബർ അവസാനം ബാഴ്‌സലോണയെ ഒളിമ്പിക് സ്‌റ്റേഡിയത്തിൽ നേരിട്ടപ്പോൾ റാമോസിന്റെ സെൽഫ് ഗോളിലാണ് കറ്റാലൻ ക്ലബ് വിജയം നേടിയെടുത്തത്.
From the vault : Sergio Ramos as a Sevilla player against Real Madrid at Sanchez Pizjuan in 2005.
— Peña Madridista Delhi (@penadelhi) October 19, 2023
History is repeating as we are up against a familiar face again this weekend.
PS- Ramos scored a freekick in that game.#Ramos #RealMadrid #Ronaldo #Zidane #Sevilla pic.twitter.com/9sCuLsSRrj
റയൽ മാഡ്രിഡുമായുള്ള തന്റെ ആദ്യ പോരാട്ടം കൂടുതൽ മെച്ചപ്പെടുമെന്ന് റാമോസ് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും അത് തനിക്ക് വൈകാരികമായ ഒരു കാര്യമായിരിക്കും എന്നും പറഞ്ഞു.2021-ൽ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമെയ്നിലേക്ക് പോയി. 2022 മാർച്ചിൽ ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പരിക്ക് മൂലം റാമോസിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.2005 മെയ് മാസത്തിൽ സെവിയ്യയ്ക്കുവേണ്ടിയാണ് റാമോസ് അവസാനമായി മാഡ്രിഡിനെ നേരിട്ടത്.2-2 സമനിലയിൽ റാമോസ് ഗോൾ നേടുകയും ചെയ്തു.റയൽ മാഡ്രിഡിനെതിരെ റാമോസ് ഒരിക്കലും തോറ്റിട്ടില്ല – മറ്റൊരു തവണ സാന്റിയാഗോ ബെർണബ്യൂവിൽ സെവിയ്യ 1-0 ന് ജയിച്ചു.
Sergio Ramos – Real Madrid days pic.twitter.com/dJcQlsILPu
— ِ (@killeures) October 10, 2023