ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിയണിഞ്ഞ ആറ് അർജന്റീന ജേഴ്സികൾ ലേലത്തിന് വെക്കുന്നു |Lionel Messi

ഖത്തറിൽ 2023 ലോകകപ്പ് വിജയിച്ചപ്പോൾ ലയണൽ മെസ്സി ധരിച്ചിരുന്ന അർജന്റീനയുടെ ജേഴ്സികൾ ലേലത്തിന് വെക്കുകയാണ്. ലേല തുകയുടെ ഒരു ഭാഗം അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സാന്റ് ജോൻ ഡി ഡ്യൂ ബാഴ്‌സലോണ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുള്ള യൂണികാസ് പ്രോജക്റ്റിലേക്ക് സംഭാവന ചെയ്യുമെന്ന് ലയണൽ മെസ്സി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫ്രാൻസിനെതിരായ നാടകീയമായ ഫൈനൽ ഉൾപ്പെടെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ധരിച്ച ആറ് ജേഴ്സികൾക്ക് 10 മില്യൺ ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അർജന്റീന ക്യാപ്റ്റൻ അണിഞ്ഞ ആദ്യ പകുതിയിലെ ഏഴ് ജഴ്‌സികളിൽ ആറെണ്ണവും ഫൈനലിലെ ഒന്ന് ഉൾപ്പെടെ ന്യൂയോർക്കിൽ ലേലം ചെയ്യുമെന്ന് സോത്ത്ബി അറിയിച്ചിരിക്കുകയാണ്.

മെസ്സിയുടെ ജേഴ്‌സികൾ 10 മില്യൺ ഡോളറിന് കൂടുതൽ വിറ്റഴിഞ്ഞാൽ, 1998ലെ എൻബിഎ ഫൈനലിലെ ഒന്നാം ഗെയിമിൽ മൈക്കൽ ജോർദാൻ ധരിച്ച ജേഴ്‌സിക്ക് കഴിഞ്ഞ വർഷം സോത്ത്ബിയിൽ 10.1 മില്യൺ ഡോളറിന് വിറ്റുപോയ വിലയെ മറികടക്കും.കഴിഞ്ഞ വർഷം ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ജേഴ്സി 9.3 മില്യൺ ഡോളറിന് ആണ് വിറ്റു പോയത്.1986-ലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ 2-1 വിജയത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സി ആയിരുന്നു അത്.

നവംബർ 30 മുതൽ ഡിസംബർ 14 വരെയാണ് മെസ്സിയുടെ ഷർട്ടുകൾ ലേലത്തിൽ വയ്ക്കുന്നത്.അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലിയോ മെസ്സി ഫൗണ്ടേഷന്റെ പിന്തുണയോടെ സാന്റ് ജോൻ ഡി ഡ്യൂ (എസ്‌ജെഡി) ബാഴ്‌സലോണ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുള്ള യുണികാസ് പ്രോജക്റ്റിന് വരുമാനത്തിന്റെ വെളിപ്പെടുത്താത്ത ഒരു ഭാഗം സംഭാവന ചെയ്യും.

Rate this post