മെസ്സിയും റാമോസും പോയതിന് പിന്നാലെ ക്ലബ്ബിൽ കലഹം തുടങ്ങി, എംബാപ്പേക്കെതിരെ ആറ് പിഎസ്ജി താരങ്ങൾ പരാതി നൽകി..
യൂറോപ്യൻ ഫുട്ബോളിന്റെ ട്രാൻസ്ഫർ വിൻഡോയിൽ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെത് പോലെ പ്രധാന ആകർഷണമായി ഇടം പിടിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പേ, പി എസ് ജി യുമായി കരാർ പുതുക്കുന്നില്ല എന്ന് എംബാപ്പേ ഇതിനകം പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു.
ഇതോടെ എംബാപ്പേയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാനുള്ള നീക്കങ്ങളാണ് പി എസ് ജി ആരംഭിച്ചത്. 2024 വരെ പി എസ് ജി യുമായി കരാർ ശേഷിക്കുന്ന എംബാപ്പേയെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി പോകുവാൻ പി എസ് ജി സമ്മതിക്കില്ല എന്ന് ക്ലബ്ബ് പ്രസിഡന്റ് ഖലീഫിയും പറഞ്ഞു കഴിഞ്ഞു.
ഇതോടെ പോരാട്ടം മുറുകിയ എംബാപ്പെ vs പി എസ് ജി പോരിലേക്ക് വീണ്ടും എണ്ണയൊഴിച്ചു എത്തുകയാണ് ആറ് പി എസ് ജി താരങ്ങൾ. ഈയിടെ ഫ്രാൻസ് ഫുട്ബോലുമായി നടന്ന ഇന്റർവ്യൂവിനിടെ എംബാപ്പെ ക്ലബ്ബിനെ കുറിച്ചും പുതിയ സൈനിങ്ങിനെ കുറിച്ചും പറഞ്ഞ നെഗറ്റീവ് കാര്യങ്ങൾക്കെതിരെ പി എസ് ജി യിലെ ആറോളം താരങ്ങൾ ഖലീഫിക്ക് പരാതി നൽകി.
പുതുതായി സൈൻ ചെയ്ത രണ്ട് പേരുൾപ്പടെ നൽകിയ ഈ പരാതിയിൽ എംബാപ്പേക്കെതിരെ നടപടിയെടുക്കാനാണ് ക്ലബ്ബ് പ്രസിഡന്റിനോട് ആവശ്യപ്പെടുന്നത്. പിഎസ്ജി ക്ലബ്ബിൽ ഒത്തൊരുമ ഇല്ല എന്ന് വിമർശിച്ച എംബാപ്പേ ക്ലബ്ബിൽ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്കു വ്യക്തമായി അറിയാമെന്നും അതാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞിരുന്നു.
🚨💣 CONFIRMED: Multiple PSG players including NEW signings contacted Nasser Al-Khelaifi to complain about what Kylian Mbappé said today. @FabrizioRomano #rmalive pic.twitter.com/V0XfuhAJq7
— Madrid Zone (@theMadridZone) July 8, 2023
എന്തായാലും ലിയോ മെസ്സിയും സെർജിയോ റാമോസും ടീം വിട്ടതിനു പിന്നാലെ എംബാപ്പേ കൂടി പോകുമ്പോൾ പി എസ് ജി യിലെ സൂപ്പർ താരനിര പടിയിറങ്ങുകയാണ്. പരിക്ക് ബാധിച്ചിരിക്കുന്ന നെയ്മർ ജൂനിയർ പിഎസ്ജി വിടുമെന്ന റൂമറുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് എംബാപ്പേയുടെ ഭാവിയെ കുറിച്ച് അന്തിമ തീരുമാനം വരുമെന്ന് ഉറപ്പാണ്.