സോഷ്യൽ മീഡിയയിലെ രാജാക്കന്മാരും റയൽ മാഡ്രിഡ്‌ തന്നെ, കണക്കുകൾ പുറത്ത് !

ഫുട്ബോൾ ലോകത്തെ സോഷ്യൽ മീഡിയ രാജാക്കന്മാരും റയൽ മാഡ്രിഡ്‌ തന്നെ. മറ്റേത് ടീമിനെക്കാളും കൂടുതൽ സാമൂഹികമാധ്യമങ്ങളിൽ പിന്തുണ ലഭിക്കുന്നത് റയൽ മാഡ്രിഡിനാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ബ്ലിങ്ക്ഫയർ അനലിറ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് റയൽ മാഡ്രിഡ്‌ സോഷ്യൽ മീഡിയയിൽ ഒന്നാമതെത്തി നിൽക്കുന്നത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലെ കണക്കുകൾ പ്രകാരമാണ് ഇവർ ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

ഈ സീസണിൽ റയൽ പോസ്റ്റ്‌ ചെയ്ത ഓരോ പോസ്റ്റിനും ശരാശരി 38687 ഇന്ററാക്ഷൻസ് (ലൈക്ക്, ലവ്, റീട്വീറ്റ് etc..)ലഭിച്ചിട്ടുണ്ട്. അതായത് മറ്റേത് ക്ലബ്ബിനും ഇത്രത്തോളം പിന്തുണ ഓരോ പോസ്റ്റിനും ലഭിച്ചിട്ടില്ല. ജൂലൈ പതിനാറിനാണ് റയൽ ലാലിഗയിൽ കിരീടമണിഞ്ഞത്. അതിനെ സോഷ്യൽ മീഡിയയിൽ ഉടനീളം ആകെ 216 പോസ്റ്റുകൾ ആണ് റയൽ പോസ്റ്റ്‌ ചെയ്തിരുന്നത്. 16 മില്യണിന് മുകളിലാണ് റയൽ മാഡ്രിഡിന് അന്ന് ഇന്ററാക്ഷൻസ് ലഭിച്ചത്. അതായത് ഓരോ പോസ്റ്റിനും ശരാശരി 74192 ഇന്ററാക്ഷൻസ് ലഭിച്ചു.

അതിന് ശേഷമുള്ള ദിവസം റയൽ ഈ റെക്കോർഡ് തന്നെ തകർക്കുകയും ചെയ്തു. ആ ദിവസം ആകെ റയൽ 180 പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിലുടനീളം പോസ്റ്റ്‌ ചെയ്തത്. ആകെ 16.6 മില്യൺ ഇന്ററാക്ഷൻസാണ് അന്ന് റയലിന് ലഭിച്ചത്. അതായത് ശരാശരി ഓരോ പോസ്റ്റിനും 92000 മുകളിൽ ഇന്ററാക്ഷൻസ് ലഭിച്ചു എന്നർത്ഥം. മറ്റേത് ടീമിനും സോഷ്യൽ മീഡിയയിൽ ഇത്രധികം പിന്തുണ ലഭിക്കാറില്ല.

ഓഗസ്റ്റ് 1, 2019-നും ജൂലൈ 21, 2020-നും ഇടയിൽ റയൽ മാഡ്രിഡ്‌ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഓരോ പോസ്റ്റിനും ശരാശരി 929169 ഇന്ററാക്ഷൻസാണ് ലഭിച്ചിട്ടുള്ളത്. 91.1 മില്യൺ ഫോള്ളോവേഴ്സ് ആണ് റയലിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. കണ്ണഞ്ചിപ്പിക്കുന്ന പിന്തുണയാണ് റയലിന് സാമൂഹികമാധ്യമങ്ങൾ വഴി ലഭിക്കുന്നത്.

Rate this post