‘ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിൽ ഞാൻ ഖേദിക്കുന്നു’ : ഏഷ്യൻ കപ്പിൽ പുറത്തായതിന് ശേഷം ദക്ഷിണ കൊറിയൻ ആരാധകരോട് ക്ഷമാപണം നടത്തി സോൺ ഹ്യൂങ്-മിൻ | Son Heung-min

ജോർദാനോട് തോൽവി ഏറ്റുവാങ്ങി ദക്ഷിണ കൊറിയ ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായതിന് ശേഷം താൻ തകർന്നുപോയെന്ന് സൂപ്പർ താരം സോൺ ഹ്യൂങ്-മിൻ. തോൽവിക്ക് ശേഷം ആരാധകരോട് ടോട്ടൻഹാം സൂപ്പർ താരം ക്ഷമാപണം നടത്തുകയും ചെയ്തു.1960 ന് ശേഷം ആദ്യമായി ടൂർണമെൻ്റ് വിജയിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു കൊറിയക്കാർ, എന്നാൽ ലോക റാങ്കിംഗിൽ 64 സ്ഥാനങ്ങൾ താഴെയുള്ള ജോർദാൻ ടീമിനെതിരെ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടു.

അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോർദാൻ കീഴടക്കിയത്. യാസൽ അൽ നൈമത്ത്(53), മൂസ അൽ താമരി(66) എന്നിവർ വിജയികൾക്ക് വേണ്ടി ഗോൾ നേടിയത്.ഏഷ്യൻ ഫുട്‌ബോളിൽ നിരവധി തവണ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടമോഹം പൊലിഞ്ഞ കൊറിയക്ക് ഇത്തവണയും അത്ഭുതങ്ങൾ തീർക്കാനായില്ല.ഫിഫ റാങ്കിങ്ങിൽ 87ാം സ്ഥാനക്കാരായ ജോർദാൻ ടൂർണമെന്റിലുടനീളം അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്.

“വളരെ നിരാശാജനകമാണ്, ഈ ഫലത്തിൽ തകർന്നിരിക്കുന്നു,” 31 കാരനായ കൊറിയൻ നായകൻ സോൺ ഹ്യൂങ്-മിൻ പറഞ്ഞു.“ഈ ടൂർണമെൻ്റിൽ ജോർദാൻ ഒരു അത്ഭുതകരമായ യാത്രയാണ് നടത്തുന്നത്. അവർ അത് അർഹിക്കുന്നു, അവർ അവസാനം വരെ പോരാടി.ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വളരെ നിരാശാജനകമായ ഒരു രാത്രിയായിരുന്നു” സോൺ പറഞ്ഞു. പ്രീ ക്വാർട്ടറിലും ,ക്വാർട്ടറിലും ദക്ഷിണ കൊറിയ പുറത്താകലിൻ്റെ വക്കിലായിരുന്നുവെങ്കിലും രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടിയ ശേഷം രക്ഷപ്പെട്ടു.

ഈ തെറ്റുകളിൽ നിന്ന് ദക്ഷിണ കൊറിയ പഠിക്കേണ്ടതുണ്ടെന്ന് സോൺ പറഞ്ഞു.“ഞങ്ങൾ കാത്തിരിക്കണം, ദുഃഖിക്കാൻ സമയമില്ല. “ഇപ്പോൾ എനിക്ക് എൻ്റെ ക്ലബിലേക്ക് മടങ്ങുകയും സീസണിൻ്റെ ശേഷിക്കുന്ന സമയത്തേക്ക് തയ്യാറാകുകയും വേണം” അദ്ദേഹം പറഞ്ഞു.ഓസ്‌ട്രേലിയയ്‌ക്കെതിരെ ക്വാർട്ടർ ഫൈനൽ എക്സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോൾ ഉൾപ്പെടെ ടൂർണമെൻ്റിൽ സൺ മൂന്ന് ഗോളുകൾ നേടി.

“ഞങ്ങൾ അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിൽ വളരെ ഖേദിക്കുന്നു” എന്ന് പറഞ്ഞ് ഫോർവേഡ് കൊറിയൻ ആരാധകരോട് ക്ഷമാപണം നടത്തി.“ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ മെച്ചപ്പെടാൻ ശ്രമിക്കും, ഒപ്പം ഞങ്ങളുടെ ദേശീയ ടീമിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ സഹായിക്കുകയും ചെയ്യും,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Rate this post