കെയ്ലിയൻ എംബാപ്പെ ഏതുതരത്തിലുള്ള താരമാണ് എന്ന് വ്യക്തമാക്കി ഏർലിങ്‌ ഹാലൻഡ്

സമകാലിക ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളാണ് കിലിയൻ എംബപ്പേയും ഏർലിംഗ് ഹാലന്റും.കഴിഞ്ഞ 10-15 വർഷമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ ലോകം അടക്കി ഭരിച്ചതുപോലെ ഇനി ഹാലന്റും എംബപ്പേയും അടക്കി ഭരിക്കുമെന്നാണ് പലരും അവകാശപ്പെടുന്നത്. ഈ രണ്ടു താരങ്ങളും മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

24 കാരനായ കിലിയൻ എംബപ്പേ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും വിസ്മയിപ്പിച്ചിരുന്നു.ഫൈനലിൽ ഹാട്രിക് അദ്ദേഹം നേടിയിരുന്നു.8 ഗോളുകൾ നേടിയ എംബപ്പേയായിരുന്നു ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത്.അതേസമയം ഹാലന്റ് ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്.23 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

കിലിയൻ എംബപ്പേയെ വളരെയധികം ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന താരമാണ് ഹാലന്റ്.അത് അദ്ദേഹം ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.എംബപ്പേ ഒരു പ്രതിഭാസമാണ് എന്നാണ് ഈ സിറ്റി താരം പറഞ്ഞത്.എംബപ്പേ വളരെ കരുത്തനും ഇൻക്രഡിബിളുമാണെന്ന് ഹാലന്റ് കൂട്ടിച്ചേർത്തിട്ടുണ്ട്.കനാൽ പ്ലസിൽ സംസാരിക്കുകയായിരുന്നു ഹാലന്റ്.

‘ഒരുപാട് മികച്ച താരങ്ങൾ ഇപ്പോൾ ഉണ്ട്. അതിലൊരു താരമാണ് എംബപ്പേ.അദ്ദേഹം വളരെയധികം സ്ട്രോങ്ങ് ആണ്.ഒരു ഇൻഗ്രേഡിബിൾ ആയിട്ടുള്ള താരമാണ് അദ്ദേഹം.മാത്രമല്ല വളരെ വേഗത അദ്ദേഹത്തിനുണ്ട്.കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു.ഇനിയും 10 വർഷത്തോളം അദ്ദേഹം ഇതേ ലെവലിൽ തുടരും എന്നാണ് ഞാൻ കരുതുന്നത്.എംബപ്പേ ഒരു പ്രതിഭാസം തന്നെയാണ്.അദ്ദേഹത്തെ ലഭിച്ചതിൽ ഫ്രാൻസുകാർ വളരെ ഭാഗ്യവാന്മാരാണ് ‘ഹാലന്റ് പറഞ്ഞു.

രണ്ടുപേരും ഈ സീസണിൽ ഗോളടിച്ചു കൂട്ടി മത്സരിക്കുകയാണ്.ആകെ കളിച്ച 28 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ എംബപ്പേ സ്വന്തമാക്കിയിട്ടുണ്ട്.ഹാലന്റ് ആകെ കളിച്ച 31 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

Rate this post