സുവാരസെന്ന ആറ്റം ബോംബിന്റെ മധുര പ്രതികാരം!

ഈ സീസണിൽ അത്ലറ്റിക്കോയിൽ എത്തിയ താരം ടീമിന്റെ ഒന്നാം സ്ഥാനത്തെക്കുള്ള കുതിപ്പിൽ നിർണായക പങ്കാണ് വഹിച്ചിരുന്നത്. ബാർസെലോണയിൽ നിന്നും ഫ്രീ ട്രാൻസ്‌ഫെറിൽ അത്ലറ്റിക്കോയിൽ എത്തിയ താരം ഇതിനോടകം 11 ഗോളുകൾ നേടി കഴിഞ്ഞു.

ഡീഗോ സിമിയോണിയുടെ പട നിലവിൽ 7 പോയിന്റുകൾ മാത്രമേ വിട്ടു കൊടുത്തിട്ടുള്ളൂ. 17 ലാ ലീഗാ മത്സരങ്ങളിൽ നിന്നും 14 ജയം, 2 സമനില ഒരു തോൽവി എന്നതാണ് അവരുടെ കളിയുടെ കണക്കുകൾ നിരത്തുന്നത്.

ബാഴ്സയിൽ നിന്നും അത്ലറ്റിക്കോയിൽ എത്തിയ താരം നിലവിൽ തകർപ്പൻ ഫോമിലാണ്. അവസാന 6 ലാ ലീഗാ മത്സരങ്ങളിലും നിന്നും താരം 6 ഗോൾ നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിൽ നിന്നും 7 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടാൻ താരത്തിന്റെ ഉജ്വല ഫോം ടീമിനെ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഇതേ സമയത്ത് അത്ലറ്റികോ പട്ടികയിൽ 7 വിജയങ്ങളോടെ അഞ്ചാം സ്ഥാനത്തായിരുന്നു. അത്ലറ്റികോ കഴിഞ്ഞ ഡിസംബർ 2019 മുതൽ എസ്റ്റഡിയോ വാണ്ട മെട്രോപൊളിറ്റാനോയിൽ കളിച്ച 14 കളികളിൽ പതിമൂണും ടീം സ്വന്തമാക്കി. ഈ വരുന്ന ഞായറാഴ്ച്ച വലൻസിയക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

ബാഴ്സയിൽ നിന്നും ഫ്രീ ട്രാൻസ്‌ഫെറിൽ അത്ലറ്റിക്കോയിൽ എത്തി മിന്നും പ്രകടനം കാഴ്ച്ച വെക്കുന്ന സുവാരസിനെ, ബാഴ്‌സ എന്തിനാണ് വിട്ടു നൽകിയതെന്ന് ഇപ്പോഴും ഒരു കൗതുകമാണ്.

ബാഴ്‌സ അധികൃതർ കാണിച്ചത് മണ്ടത്തരമാണ് എന്നാണ് പല ഫുട്‌ബോൾ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. മെസ്സി അഭിമുഖത്തിൽ ഇതിനെ പറ്റി പ്രതികരിച്ചിരുന്നു. ആരാധകരും ബാഴ്‌സയുടെ ഈ നടപടിയെ ചൊല്ലി കടുത്ത ദേഷ്യത്തിലാണ്.

ബാഴ്‌സയുടെ ഈ നടപടി അവർക്ക് തന്നെ പണി നൽകുമോ? ബാഴ്‌സയുമായി അത്ലറ്റിക്കോയുടെ അടുത്ത മത്സരത്തിൽ സുവാരസ്സിന്റെ ചിറകിലേറി സിമിയോണി പട വിജയം നുകരുമോ? എല്ലാം കാത്തിരുന്നു കാണാം.

Rate this post