വമ്പൻ ട്രാൻസ്ഫെറിനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്!!!

കൂലിബാലി ഒലെയുടെ പ്രധാന ലക്ഷ്യം.

മാർകാ റിപ്പോർട്ട് ചെയ്തത് പ്രകാരം കൂലിബാലിയെ ടീമിലെത്തിക്കാനുള്ള എല്ലാ വിധ ശ്രമങ്ങൾ യുണൈറ്റഡ് അധികൃതർ തുടങ്ങിയിരിക്കുന്നു.

യുണൈറ്റഡിന്റെ മാനേജറിന് ഒട്ടനവധി പോസിഷനുകളെ ശക്തിപ്പെടുത്താനുണ്ട്. ലോക ഫുട്‌ബോളിലെ തന്നെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായ സെനഗൽ താരത്തെയാണ് ഹാരി മഗ്വെയ്റിനോടൊപ്പം കളത്തിലിറക്കാൻ ഒലെ ആഗ്രഹിക്കുന്നത്.

ഹാരി മഗ്വെയ്റിനോടൊപ്പം കളിക്കാൻ വേണ്ടി മികച്ച ഒരു സെന്റർ ബാക്കിനെ ടീമിലെത്തിക്കാൻ ഒരുങ്ങി നിൽക്കുന്ന യുണൈറ്റഡ്, പറ്റിയ കളിക്കാരനെ കണ്ടെത്താൻ നല്ലൊരു തുക കണ്ടത്തേണ്ടി വരും.

ഡെമ്പെലെയെ ചുറ്റി പറ്റി യൂറോപ്യൻ ഫുട്‌ബോളിലെ വൻ ശക്തികൾ.

ഔസ്മാൻ ഡെമ്പെലെയെ ചുറ്റി പറ്റിയുള്ള അഭ്യൂഹങ്ങൾ നാൾക്കുനാൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. സ്‌പോർട് റിപ്പോർട്ട് ചെയ്തത് പ്രകാരം ചുവന്ന ചെകുത്താന്മാരും ഈ ഫ്രഞ്ച് വിങ്ങറുടെ കരാറിനെ പറ്റി ആലോചിക്കുന്നുണ്ട്.

ലോക കപ്പ് ജേതാവായ താരത്തെ ചെൽസി, ജുവെന്റ്‌സ്, ബയേർൺ മ്യൂണിക് എന്നീ ക്ലബ്ബുകളും ടീമിലെത്തിക്കാൻ താത്പര്യം കാണിക്കുന്നുണ്ട്.

താരത്തിന്റെ ക്യാമ്പ് നൗലെ കരാർ 2022ൽ അവസാനിക്കും. ബോറൂസിയ ഡോർട്മുണ്ടിൽ നിന്നും ബാഴ്സയിൽ എത്തിയ താരത്തിന് തുടർച്ചയായ പരിക്കുകൾ കൊണ്ട് താരത്തിന്റെ ട്രാൻസ്ഫർ മൂല്യത്തിനൊത്ത കളി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

പെല്ലിസ്ട്രിയെ ലോണിൽ നൽകാനൊരുങ്ങി യുണൈറ്റഡ്.

ഈ മാസത്തോടെ ക്ലബ്ബിന്റെ യുവ വിങ്ങറായ ഫക്കുണ്ടോ പെല്ലിസ്ട്രിയെ ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിട്ടേക്കും. 19കാരനായ താരം ഈ സമ്മറിലായിരുന്നു പെനറോളിൽ നിന്നും യുണൈറ്റഡിൽ എത്തിയത്. പക്ഷെ ഫസ്റ്റ് ടീമിൽ കളിക്കാനുള്ള പരിചയ സമ്പത്ത് ഇനിയും താരം നേടേണ്ടതുണ്ട്.

താരത്തിന്റെ താത്കാലിക കൂടുമാറ്റം, താരത്തിന്റെ പരിച്ചയസമ്പത്തിനെ ഒരുപാട് സ്വാധിനിച്ചേക്കും. ലാ ലീഗയാണ് താരം ചേക്കേറിയേക്കാവുന്ന പ്രധാന തട്ടകമായി കാണപ്പെടുന്നത്.

Rate this post