ഇരട്ട ഗോളുകൾ നേടി ഗംഭീര തിരിച്ചു വരവ് നടത്തി സൂപ്പർ താരം നെയ്മർ |Neymar
പിഎസ്ജി ക്കായി ഇരട്ട ഗോളുകൾ നേടി ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ. 2023 ത്തിന്റെ തുടക്കത്തിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ഇന്ന് ദക്ഷിണ കൊറിയയിൽ ജിയോൺബുക്കിനെതിരായ സൗഹൃദ മത്സരത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.
ജിയോൺബുക്കിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. മത്സരത്തിൽ 40 ആം മിനുട്ടിൽ നെയ്മർ പിഎസ്ജിയുടെ ആദ്യ ഗോൾ നേടി. പന്തുമായി പെനാൽറ്റി ബോക്സിലേക്ക് കയറിയ നെയ്മർ നിരവധി ഡിഫൻഡർമാരെ പരാജയപ്പെടുത്തി ഗോളാക്കി മാറ്റുകയായിരുന്നു.രണ്ടാം പകുതിയിൽ ലൂയിസ് എൻറിക് നിരവധി മാറ്റങ്ങൾ വരുത്തി.
എഥാൻ എംബാപ്പെ, മാർക്കോ വെറാട്ടി, ചെർ ൻഡോർ, ഇസ്മായിൽ ഗാർബി, ജുവാൻ ബെർനാറ്റ് എന്നിവരെല്ലാം മാറ്റി.83-ാം മിനിറ്റിൽ നെയ്മർ തന്റെ രണ്ടാമത്തെ ഗോൾ നേടി. 88 ആം മിനുട്ടിൽ മികച്ച സ്‌ട്രൈക്കിലൂടെ മാർക്കോ അസെൻസിയോ മൂന്നാമത്തെ ഗോൾ നേടി.ഓഗസ്റ്റ് 12 ശനിയാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ ലോറിയന്റിനെ നേരിടുന്നതോടെ PSG ലിഗ് 1 ആരംഭിക്കും.
Neymar vs Jeonbuk pic.twitter.com/y2blZRsnQ8
— PSG Comps (@CompsPSG) August 3, 2023
Marco Asensio first GOAL for PSG 🚀⚽️
— PSG Report (@PSG_Report) August 3, 2023
Neymar’s back heel assist 🥶🎯
pic.twitter.com/VxICxPHPOD
Marco Asensio first GOAL for PSG 🚀⚽️
— PSG Report (@PSG_Report) August 3, 2023
Neymar’s back heel assist 🥶🎯
pic.twitter.com/VxICxPHPOD