ട്രാൻസ്ഫർ റൗണ്ടപ്പ്: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വീണ്ടും രണ്ട് തകർപ്പൻ താരങ്ങൾ, സിറ്റിയിലേക്ക് ‘പുതിയ മെസ്സി’
1. ടകെഫുസ കുബോ : റയൽ സോസിഡാഡിന്റെ ജാപ്പനീസ് യുവതാരമായ ടകെഫുസ കുബോക്ക് വേണ്ടി വമ്പൻ ഓഫർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് വെച്ചതായി ഡെയിലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. ലാലിഗ ക്ലബ്ബിൽ നിന്നും താരം സമ്പാദിക്കുന്നതിനേക്കാൾ 7 ഇരട്ടി പണം മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ചെയ്തതായാണ് റിപ്പോർട്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഈ യുവതാരത്തെ തട്ടകത്തിൽ എത്തിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ.
2. യൂസഫ് എൻ നെസീരി : ലാലിഗ ക്ലബ്ബായ സെവിയ്യയുടെ മൊറോകൻ മുന്നേറ്റതാരമായ യൂസഫ് എൻ നെസീരിയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നതായ റിപ്പോർട്ടുകൾ ആണുള്ളത്. ജർമൻ ക്ലബ്ബായ സ്റ്റുർഗാർട്ടിന്റെ താരം സെർഹൗ ഗിറോസി ടോട്ടനം ഹോട്സ്പർ നീക്കത്തിന് പ്രാധാന്യം നൽകുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ റഡാർ സെവിയ്യ താരത്തിലേക്ക് പ്രാധാന്യം കൊടുത്തു തിരിച്ചത്.
3. ക്ലോഡിയോ എച്ചവേരി :അർജന്റീനയുടെ അണ്ടർ 17 ടീം നായകനായ ക്ലോഡിയോ എച്ചവേരിയെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നുണ്ട്. 17 വയസ്സുകാരനായ താരത്തിനെ അർജന്റീന ക്ലബ്ബായ റിവർപ്ലേറ്റിൽ നിന്നും സ്വന്തമാക്കാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കം. ഏകദേശം 20 മില്യൺ ട്രാൻസ്ഫർ തുക നൽകിയായിരിക്കും മാഞ്ചസ്റ്റർ സിറ്റി താരത്തിനെ ടീമിൽ എത്തിക്കുക. റിവർ പ്ലേറ്റിൽ നിന്നും സ്വന്തമാക്കി താരത്തിനെ റിവർ പ്ലേറ്റിൽ തന്നെ ലോണടിസ്ഥാനത്തിൽ കളിപ്പിക്കാനാണ് സിറ്റിയുടെ തീരുമാനമെന്ന് സൂചനകൾ.
4. കിലിയൻ എംബാപ്പേ :ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പേയുടെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കുകയാണ്. സീസൺ അവസാനത്തിൽ ഫ്രീ ഏജന്റായി ആയി മാറുന്ന എംബാപ്പെയെ വലിയ ട്രാൻസ്ഫർ തുക വാങ്ങി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കുന്നതായിരിക്കും പിഎസ്ജിക്ക് നല്ലത്. എന്നാൽ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടാൻ എംബാപ്പേ തയ്യാറല്ലെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്യുപേയുടെ റിപ്പോർട്ട്.
5. വിക്ടർ ഗ്യോകിറസ് & ഉസ്മാനെ ഡയമണ്ടെ :പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് ലിസ്ബനിന്റെ ഡിഫൻഡർ ആയ ഉസ്മാനെ ഡയമണ്ടെയെയും സ്ട്രൈക്കർ ആയ വിക്ടർ ഗ്യോകിറസിനെയും സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ്ബായ ചെൽസി ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഏകദേശം 156 മില്യൺ പൗണ്ടാണ് പോർച്ചുഗീസ് ക്ലബ്ബ് ചെൽസിയോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്