ഇൻസ്റ്റഗ്രാമിലെ താരം റൊണാൾഡോയാണെങ്കിലും മെസ്സിയുടെ ഈ റെക്കോർഡുകൾ തകർക്കാനായിട്ടില്ല | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയം പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് ഇരു താരങ്ങളും. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന താരമാണ് ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും. ലോകത്താകമാനം ഉള്ള കോടിക്കണക്കിന് ആരാധകരുടെ പിന്തുണയാണ് താരങ്ങൾക്ക് ലഭിക്കുന്നത്.

സോഷ്യൽ മീഡിയകളിൽ ലിയോ മെസ്സിയെക്കാൾ മുൻപന്തിയിൽ ക്രിസ്ത്യാനോ റൊണാൾഡോ ആണെങ്കിലും ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടിയ പോസ്റ്റ്‌ ലിയോ മെസ്സിയുടെ ചിത്രത്തിനാണ്. വേൾഡ് റെക്കോർഡ് തകർത്തെറിഞ്ഞു കൊണ്ടായിരുന്നു ലിയോ മെസ്സിയുടെ ഇൻസ്റ്റഗ്രാം ലൈക്‌ നേട്ടം. 2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയതിനു ശേഷമായിരുന്നു ലിയോ മെസ്സിക്ക് വളരെയധികം പ്രശംസകൾ ലഭിച്ചത്.

2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ കിരീടം ഉയർത്തുന്ന ലിയോ മെസ്സിയുടെ ചിത്രം 75.6 മില്യൺ ലൈക്കിന്റെ റെക്കോർഡോടെ വേൾഡ് റെക്കോർഡ് കുറിച്ചു. 60 മില്യൺ ലൈക് കിട്ടിയ ഒരു കോഴിമുട്ടയുടെ ചിത്രത്തിനെ മറികടന്നുകൊണ്ടാണ് മെസ്സിയുടെ നേട്ടം. കൂടാതെ മൂന്നാം സ്ഥാനവും ലിയോ മെസ്സിയുടെ ചിത്രത്തിന് തന്നെയാണ്. ഫിഫ വേൾഡ് കപ്പ് ട്രോഫിക്കൊപ്പം കിടന്നുറങ്ങുന്ന ലിയോ മെസ്സിയുടെ പോസ്റ്റിൽ ലഭിച്ചത് 54.7 മില്യൻ ലൈക്കുകളാണ്.

അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം തന്റെ ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിനോട് വിടപറഞ്ഞ ലിയോ മെസ്സി നിലവിൽ മേജർ സോക്കർ ലീഗിൽ കളിക്കുന്ന അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമാണ് കളിക്കുന്നത്. ഖത്തറിലെ ലോക കിരീടം നേടിയതിന് ശേഷം ലിയോ മെസ്സിയുടെ കരിയർ പൂർണതയിലെത്തിയെന്നാണ് ഫുട്ബോൾ ആരാധകരുടെ അഭിപ്രായങ്ങൾ. മെസ്സിയും റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Rate this post