ബ്രൈറ്റനോട് തോറ്റെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് സ്ഥാനം ഉറപ്പിക്കുമെന്ന് ടെൻ ഹാഗ് |Manchester United
ബ്രൈറ്റണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാനത്തെ പരാജയം ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനുള്ള ശ്രമത്തെ പാളം തെറ്റിക്കില്ലെന്ന് എറിക് ടെൻ ഹാഗ് തറപ്പിച്ചു പറയുന്ന.നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ നാല് പോയിന്റ് ലീഡുണ്ട് .
എന്നാൽ ലിവർപൂൾ യൂണൈറ്റഡിനെക്കാൾ ഒരു മത്സരം കുറവാണു കളിച്ചിട്ടുള്ളത്. മുൻ സീസണുകളിൽ തിരിച്ചടികളിൽ നിന്ന് കരകയറി വന്ന യുണൈറ്റഡ് പ്രീമിയർ ലീഗിലെ ആദ്യ നാളിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം ടെൻ ഹാഗിനുണ്ട്.“ഈ സീസണിൽ തോൽവി നേരിട്ടപ്പോഴെല്ലാം ഞങ്ങൾ തിരിച്ചുവരാറുണ്ട്. അതിനാൽ എന്റെ കളിക്കാരെയും ടീമിനെയും വിശ്വസിക്കുന്നു”വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായായി ടെൻ ഹാഗ് പറഞ്ഞു.
“ഈ നിരാശയിൽ തുടരാൻ സമയമില്ല, അതിനാൽ തിരിച്ചുവരാനായി ഞങ്ങൾ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ മത്സരത്തിലേക്ക് പോകുന്നു. എല്ലാവരും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങൾ അതിനായി തയ്യാറെടുക്കുന്നു, ഞങ്ങൾ ഒരു നല്ല പദ്ധതി തയ്യാറാക്കുന്നു, കളിക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം, അവർ അത് ചെയ്യും ഞാൻ അവരെ ആശ്രയിക്കുന്നു.അവർ അത് ചെയ്യണംനിരാശകൾ ഉണ്ടാകുമ്പോഴെല്ലാം അവർ അത് ചെയ്യാറുണ്ട്” ടെൻ ഹാഗ് പറഞ്ഞു.
✅ Ten Hag: "Manchester United must be in the Champions League. We want to be there because we want to compete with the best teams in the world. So we are doing everything in our power to be there." #MUFC 🔴🇳🇱 pic.twitter.com/zgDCOfWmLY
— UtdPlug (@UtdPlug) May 5, 2023
“മാഞ്ചസ്റ്റർ യുണൈറ്റഡ്, തീർച്ചയായും, ഞങ്ങൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ടായിരിക്കണം.ഞങ്ങൾ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു, കാരണം ലോകത്തിലെ ഏറ്റവും മികച്ച ടീമുകളെ വെല്ലുവിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ അത് പൂർത്തിയാക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നു.ഞങ്ങൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ടായിരിക്കേണ്ടത് എല്ലായ്പ്പോഴും സുപ്രധാനമാണെന്ന് ഞാൻ കരുതുന്നു. അവിടെ എത്താൻ ഞങ്ങൾ എല്ലാം ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.2008 ന് ശേഷം യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല, 2011 ൽ അവസാനമായി ഫൈനലിൽ കളിച്ചു.