‘ക്ഷമ പറഞ്ഞത്കൊണ്ട് കാര്യമില്ല’ : ലയണൽ മെസ്സിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ജെറോം റോത്തൻ

പാരീസ് സെന്റ് ജെർമെയ്‌നിന്റെ അർജന്റീന ഫോർവേഡ് ലയണൽ മെസ്സി സൗദി അറേബ്യയിലേക്കുള്ള തന്റെ അനധികൃത യാത്രയിൽ ക്ലബിനോടും സഹ താരങ്ങളോടും ക്ഷമാപണം നടത്തിയിരിക്കുകയാണ്. അനധികൃത യാത്ര നടത്തിയതിന് 35 കാരന് രണ്ടാഴ്ചത്തെ സസ്‌പെൻഷൻ ലഭിക്കുകയും ചെയ്തു.മെസ്സിയുടെ ക്ഷമാപണം ചിലർ നല്ല നടപടിയായി കണ്ടപ്പോൾ RMC സ്‌പോർട് പണ്ഡിറ്റ് ജെറോം റോത്തനെപ്പോലുള്ളവർ അദ്ദേഹത്തിന്റെ പെരുമാറ്റത്തിന് ഇത് ന്യായീകരണമല്ലെന്ന് അഭിപ്രായപ്പെട്ടു.

പിഎസ്ജിയിലെ തന്റെ റോളിൽ മെസ്സി വേണ്ടത്ര മികച്ച് നിന്നില്ലെന്നും ക്ലബ്ബുമായി ബന്ധപ്പെടുന്നതിനോ ആരാധകരെ കണക്ട് ചെയ്യുന്നതും പരാജയപ്പെട്ടുവെന്ന് റോത്തൻ വാദിക്കുന്നു.മുൻ ഫ്രഞ്ച് വിങ്ങർ റോത്തൻ, മെസ്സിയുടെ ഉയർന്ന ശമ്പളം ലഭിക്കാൻ ടീമിന് നൽകിയ സംഭാവന പര്യാപ്തമാണോ എന്ന് ചോദിക്കുകയും ഫ്രാൻസിന്റെ ചാമ്പ്യന്മാരാകാൻ PSG യ്ക്ക് ആവശ്യമില്ലെന്ന് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.“ഞാൻ ക്ലബിന്റെ മാനേജരല്ല, പക്ഷേ എന്റെ അഭിപ്രായം ലളിതമാണ്.അദ്ദേഹം രണ്ട് വർഷമായി അവിടെയുണ്ട്, പിച്ചിലെ അദ്ദേഹത്തിന്റെ പ്രകടനം ത്രിപ്തിപെടുത്തുന്നതായിരുന്നോ ?ഇല്ല എന്നാണ് ഉത്തരം.എന്നെ സംബന്ധിച്ചിടത്തോളം പിഎസ്ജി അങ്ങനെയല്ല. ഫ്രാൻസിന്റെ ചാമ്പ്യനാകാൻ മെസ്സി ആവശ്യമില്ല”ജെറോം റോത്തൻ പറഞ്ഞു.

“ഇത് സങ്കടകരമാണ്, പക്ഷേ ക്ഷമാപണം ഒന്നും മാറ്റില്ല. കളിക്കളത്തിലെ പെരുമാറ്റത്തിന് അദ്ദേഹം പലതവണ മാപ്പ് പറഞ്ഞിട്ടുണ്ടോ? മികച്ച പ്രകടനം നടത്തത്തിന് ?ഫ്രഞ്ച് സംസാരിക്കാത്തതിന് അല്ലെങ്കിൽ ഒരു ഫ്രഞ്ച് മാധ്യമത്തിന് അഭിമുഖം നൽകാത്തതിന്? “മുൻ ഫ്രഞ്ച് താരം കൂട്ടിച്ചേർത്തു.PSG-യുമായുള്ള മെസ്സിയുടെ കരാർ ജൂണിൽ അവസാനിക്കുമ്പോൾ ഈ സമ്മറിൽ ലീഗ് 1 ടീമിൽ നിന്ന് ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് വിടുന്നതിലേക്കാണ് എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നത്. താരവുമായി വീണ്ടും ഒന്നിക്കാൻ എഫ്‌സി ബാഴ്‌സലോണ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവർക്ക് 35 കാരനെ താങ്ങാൻ കഴിയുമോ എന്ന് കണ്ടറിയണം.

യൂറോപ്പിന് പുറത്തുള്ള അൽ-ഹിലാൽ, ഇന്റർ മിയാമി തുടങ്ങിയ ക്ലബ്ബുകളും മെസ്സിയെ നോക്കുന്നുണ്ട്. മെസ്സിയുടെ മാപ്പപേക്ഷയിൽ റോത്തൻ തൃപ്തനായില്ല, അതിൽ ഒഴികഴിവുകൾ മാത്രമാണുള്ളതെന്ന് അവകാശപ്പെട്ടു. മെസ്സിയുടെ ജോലി ഫുട്ബോൾ കളിക്കുകയും തന്റെ കഴിവിന്റെ പരമാവധി PSG യെ പ്രതിനിധീകരിക്കുകയും ചെയ്യുകയാണ്, അല്ലാതെ വലിയ പ്രതിഫലം കാണിക്കുകയോ വാങ്ങുകയോ അല്ല എന്ന് അദ്ദേഹം വാദിക്കുന്നു. ജൂണിൽ കരാർ അവസാനിക്കുകയും മറ്റ് ക്ലബ്ബുകൾ അദ്ദേഹത്തിന്റെ സേവനങ്ങൾക്കായി മത്സരിക്കുകയും ചെയ്യുന്നതിനാൽ, മെസ്സി അടുത്തതായി എവിടെ എത്തുമെന്ന് കണ്ടറിയണം.

Rate this post