മെസ്സി മാപ്പ് പറയാനുള്ള കാരണം വ്യക്തമാക്കി ഗാസ്റ്റൻ എഡ്യൂൾ|Lionel Messi

ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സൗദി അറേബ്യയിലേക്ക് സഞ്ചരിച്ചതിനെ തുടർന്നായിരുന്നു സൂപ്പർതാരം ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി വിലക്കേർപ്പെടുത്തിയത്.രണ്ട് ആഴ്ച്ചയാണ് പിഎസ്ജി ലയണൽ മെസ്സിയെ വിലക്കിയത്.ഇത് ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.പിഎസ്ജിക്ക് വലിയ വിമർശനങ്ങൾ ഈ വിഷയത്തിൽ നേരിടേണ്ടി വന്നിരുന്നു.

എന്നാൽ ഇതിനോട് പ്രതികരിച്ചുകൊണ്ട് ലയണൽ മെസ്സി ആദ്യമായി രംഗത്ത് വന്നിരുന്നു.അതായത് മെസ്സി മാപ്പ് പറയുകയാണ് ചെയ്തിട്ടുള്ളത്.തന്റെ സഹതാരങ്ങളോടെല്ലാം താൻ മാപ്പ് പറയുന്നുവെന്നും തന്റെ കാര്യത്തിലുള്ള ക്ലബ്ബിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മെസ്സി അറിയിച്ചിരുന്നു.ഏതായാലും പിഎസ്ജിയുടെ ഭാഗത്ത് നിന്ന് ഇനി ഒഫീഷ്യൽ സ്റ്റേറ്റ്മെന്റുകൾ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

ഇതിനിടെ പ്രമുഖ അർജന്റൈൻ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ ഇതിന്റെ പുറകിലെ സാഹചര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സി എന്തുകൊണ്ട് മാപ്പ് പറഞ്ഞു എന്നുള്ളതാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവാതിരിക്കാൻ വേണ്ടിയാണ് മെസ്സി മാപ്പ് പറഞ്ഞതൊന്നും ഇതൊന്നും ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള തീരുമാനത്തിൽ സ്വാധീനം ചെലുത്തില്ലെന്നുമാണ് എഡ്യൂൾ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ മാപ്പ് പറഞ്ഞുള്ള ആ വീഡിയോക്ക് അദ്ദേഹത്തിന്റെ ഭാവിയുമായി യാതൊരുവിധ ബന്ധവുമില്ല.പിഎസ്ജിയുമായി കരാർ പുതുക്കേണ്ടതില്ല എന്ന അന്തിമ തീരുമാനം മെസ്സി എടുത്ത് കഴിഞ്ഞതാണ്.കാര്യങ്ങൾ സങ്കീർണ്ണമാവാതെ ശാന്തമാക്കാൻ വേണ്ടിയാണ് മെസ്സി മാപ്പ് പറഞ്ഞിട്ടുള്ളത്.മാത്രമല്ല പിഎസ്ജി വിലക്ക് കുറച്ചുകൊണ്ട് പരിശീലനം നടത്താൻ മെസ്സി ആഗ്രഹിക്കുന്നുണ്ട്.ക്ലബ്ബുമായുള്ള ബന്ധം വളരെ നല്ല രീതിയിൽ അവസാനിക്കാൻ ലയണൽ മെസ്സി ആഗ്രഹിക്കുന്നു.അങ്ങനെ നല്ല രീതിയിൽ തന്നെ ബാഴ്സയിൽ എത്താനും ആഗ്രഹിക്കുന്നു.ഇതുകൊണ്ടൊക്കെയാണ് മെസ്സി ആ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത് ‘ഗാസ്റ്റൻ എഡ്യൂൾ പറഞ്ഞു.

ലയണൽ മെസ്സി അടുത്ത സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിക്കില്ല എന്നത് തീരുമാനിച്ചു കഴിഞ്ഞ കാര്യമാണ്.എഫ്സി ബാഴ്സലോണയിലേക്ക് പോവാനാണ് മെസ്സി ആഗ്രഹിക്കുന്നത്.അത് സാധ്യമാകുമെന്നാണ് മെസ്സി പ്രതീക്ഷിക്കുന്നത്.

5/5 - (1 vote)