അത് എല്ലാ താരങ്ങളും കളിക്കാൻ ഇഷ്ടപ്പെടുന്ന ക്ലബ്, തന്റെ സ്വപ്നക്ലബ്ബിനെ കുറിച്ച് വെളിപ്പെടുത്തലുമായി പോഗ്ബ !

ലോകത്തിലെ എല്ലാ ഫുട്ബോൾ താരങ്ങളും കളിക്കാൻ ഇഷ്ടപ്പെടുന്ന ക്ലബാണ് റയൽ മാഡ്രിഡെന്നും അവിടെ കളിക്കുക എന്നുള്ളത് തന്റെ സ്വപ്നമാണെന്നും വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ. നിലവിൽ ഫ്രഞ്ച് ടീമിനൊപ്പമുള്ള പോഗ്ബ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു. മുമ്പ് റയൽ മാഡ്രിഡ്‌ ക്ലബ്ബിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയ താരമായിരുന്നു പോഗ്ബ.

2016-ലായിരുന്നു പോൾ പോഗ്ബയെ 89 മില്യൺ പൗണ്ട് എന്ന വേൾഡ് റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ വലിയ തോതിലുള്ള ഗുണമൊന്നും യുണൈറ്റഡിന് ലഭിച്ചില്ല എന്ന് വേണം പറയാൻ. 2018/19 സീസണിൽ പതിമൂന്ന് ഗോളും ഒമ്പത് അസിസ്റ്റുമായി പ്രീമിയർ ലീഗിൽ തിളങ്ങാൻ സാധിച്ചിരുന്നു. എന്നാൽ 2019/20 സീസണിൽ പരിക്ക് മൂലം താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. കേവലം ഒരു ഗോളും മൂന്ന് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സംഭാവന.

” ഞാൻ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലാണ്. ഞാൻ എന്റെ ക്ലബ്ബിനെ സ്നേഹിക്കുകയും ചെയ്യുന്നു. എല്ലാ ഫുട്ബോൾ താരങ്ങളും കളിക്കാൻ ഇഷ്ടപ്പെടുന്ന ക്ലബാണ് റയൽ മാഡ്രിഡ്‌. അവിടെ കളിക്കുക എന്നുള്ളത് എന്റെ സ്വപ്നമാണ്. ഒരു ദിവസം അത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ നിലവിൽ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് ” പോഗ്ബ തുടർന്നു.

” ഈ ക്ലബ് എന്താണോ അർഹിക്കുന്നത് അത് നൽകാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. ഏറ്റവും മികച്ച രീതിയിൽ ക്ലബ് തിരിച്ചു വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്റെ സഹതാരങ്ങൾക്കും എന്റെ ടീമിനും എന്നിൽ നിന്ന് എന്താണോ വേണ്ടത് അതെല്ലാം നൽകാൻ ഞാൻ തയ്യാറാണ് ” പോഗ്ബ കൂട്ടിച്ചേർത്തു.

Rate this post