ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരം ലയണൽ മെസ്സിയെന്ന് ഫോർ ഫോർ ടു,രണ്ടാം സ്ഥാനം മറഡോണക്ക്
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി എന്നുള്ള കാര്യം ഒട്ടേറെ പേർ തുറന്നു പറഞ്ഞതും സമ്മതിച്ചതുമാണ്. കാരണം അത്രയേറെ മികവോടെ കൂടിയാണ് ഈ വർഷങ്ങൾ മുഴുവനും ലയണൽ മെസ്സി പൂർത്തിയാക്കിയിട്ടുള്ളത്. അത്രയേറെ നേട്ടങ്ങളും റെക്കോർഡുകളും മെസ്സി തന്റെ സ്വന്തം പേരിലാക്കിയിട്ടുണ്ട്.
എന്നിരുന്നാലും മറ്റു ചില താരങ്ങളെയും ലോകത്തിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്നവരും ലോക ഫുട്ബോളിലുണ്ട്. പക്ഷേ പ്രമുഖ ബ്രിട്ടീഷ് മാഗസിനായ ഫോർ ഫോർ ടു ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച 100 താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മറ്റാരുമല്ല,സാക്ഷാൽ ലയണൽ മെസ്സി തന്നെയാണ്.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നുള്ളത് ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ഫോർ ഫോർ ടു മാഗസിനിന്റെ ഏറ്റവും പുതിയതായിട്ടുള്ള ഈ പട്ടിക.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായി കൊണ്ട് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത് അർജന്റീനയുടെ ഐതിഹാസിക താരം മറഡോണയെയാണ്.
പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ ഇതിഹാസമായ പെലെ നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.സിദാൻ,ക്രൈഫ്,ജോർജ് ബെസ്റ്റ്, ബെക്കാൻബോർ, പുഷ്കാസ്, റൊണാൾഡോ നസാരിയോ എന്നിവരൊക്കെയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ളത്.
The 1⃣0⃣0⃣ greatest players of all time. According to, well, us… 🌎👑https://t.co/RCE6n3sElf
— FourFourTwo (@FourFourTwo) October 11, 2022
ലയണൽ മെസ്സി അർഹിച്ച ഒരു അംഗീകാരം തന്നെയാണ് മാഗസിൻ ഇപ്പോൾ നൽകിയിട്ടുള്ളത്. കാരണം ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരം 7 വർഷം കരസ്ഥമാക്കിയിട്ടുള്ള താരമാണ് മെസ്സി.ദീർഘകാലം ഒരേ മികവോടുകൂടി കളിക്കുന്ന താരങ്ങൾ ഫുട്ബോൾ ലോകത്തിൽ അപൂർവ്വമാണ്. അത്തരത്തിലുള്ള ഒരു സന്ദർഭം നിലനിൽക്കുകയാണ് മെസ്സി വർഷങ്ങളോളം ഗോളുകളും അസിസ്റ്റുകളുമായി ഫുട്ബോൾ ലോകം അടക്കി ഭരിച്ചത്.