പ്രിലിമിനറി ലിസ്റ്റ് വെള്ളിയാഴ്ച്ച, അർജന്റീനയുടെ സ്‌ക്വാഡിൽ ഇടം നേടുക ഈ താരങ്ങൾ
വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി കേവലം ഒരു മാസത്തോളം മാത്രമാണ് അവശേഷിക്കുന്നത്.ലോക ഫുട്ബോൾ ഒന്നടങ്കം ഇപ്പോൾ വളരെയധികം ആവേശഭരിതരാണ്. ഇത്തവണ ആര് കിരീടം നേടുമെന്നുള്ളതാണ് എല്ലാവർക്കും അറിയേണ്ടത്. അർജന്റീന മികച്ച പ്രകടനം സമീപകാലത്ത് പുറത്തെടുക്കുന്നതിനാൽ അർജന്റൈൻ ആരാധകരും ഇത്തവണ വലിയ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നുണ്ട്.
ഖത്തർ വേൾഡ് കപ്പിനുള്ള പ്രിലിമിനറി ലിസ്റ്റ് ഫിഫക്ക് നൽകാൻ ഇനി കേവലം രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.എല്ലാ ടീമുകളുടെയും പരിശീലകർ തങ്ങളുടെ പ്രാഥമിക സ്‌ക്വാഡ് തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോൾ ഉള്ളത്.അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയും അതിനുള്ള തയ്യാറെടുപ്പിൽ തന്നെയാണ്.35 അംഗങ്ങളുള്ള പ്രാഥമിക ലിസ്റ്റാണ് ഫിഫക്ക് ഇപ്പോൾ കൈമാറേണ്ടത്.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഈ 35 അംഗ ലിസ്റ്റ് വരുന്ന വെള്ളിയാഴ്ച ഫിഫക്ക് നൽകുമെന്നുള്ള കാര്യം അർജന്റൈൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ 35 അംഗ ലിസ്റ്റിൽ നിന്നാണ് 23 നും 26 നും ഇടയിൽ അംഗങ്ങളുള്ള ഒരു ഫൈനൽ ലിസ്റ്റ് തിരഞ്ഞെടുക്കുക.ഏതായാലും അർജന്റീനയുടെ പ്രിലിമിനറി ലിസ്റ്റിൽ ഇടം നേടാൻ സാധ്യതയുള്ള താരങ്ങളെ TYC SPORTS റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരങ്ങളെ താഴെ നൽകുന്നു.
🚨 The AFA will send the preliminary list of 35 players for the World Cup directly to FIFA on Friday. It will not be communicated, it will go from the AFA to FIFA. This via @gastonedul. 🇦🇷 pic.twitter.com/WxLOJvQIyo
— Roy Nemer (@RoyNemer) October 18, 2022
ഗോൾകീപ്പർമാർ : Emiliano Martinez (Aston Villa) • Franco Armani (River) • Juan Musso (Atalanta) • Geronimo Rulli (Villarreal) ഡിഫൻഡർമാർ :Gonzalo Montiel (Seville) • Nahuel Molina (Athletic Madrid) • Juan Foyth (Villarreal) • German Pezzella (Betis) • Nehuen Perez (Udinese) • Cristian Romero (Tottenham) • Nicolas Otamendi (Benfica) Lisandro Martinez (ManchesterUnited) Mark Senesi (Bournemouth) • Nicolas Tagliafico (Olympique Lyon) • Marcos Acuna (Seville) • Lucas Martinez Quarta (Fiorentina)
മധ്യനിരക്കാർ:Guido Rodriguez (Betis) • Alexis MacAllister (Brighton) • Rodrigo DePaul (Atletico Madrid) • Exequiel Palacios (BayerLeverkusen) • Enzo Fernandez (Benfica) • Giovanni Lo Celso (Tottenham) • Alejandro Gomez (Seville) • Angel Di Maria (Juventus) • Leandro Paredes (Juventus)
• Thiago Almada (Atlanta United)• Nicolas Dominguez (Bologna)
മുന്നേറ്റനിരക്കാർ :Lionel Messi (PSG) • Lautaro Martinez (Inter) • Paulo Dybala (Rome) • Julian Alvarez (Manchester City) • Joaquin Correa (Inter) • Nicolas Gonzalez (Fiorentina) • Angel Correa (Atletico Madrid) • Lucas Alario (Eintracht Frankfurt) • Lucas Ocampos (Ajax) • Giovanni Simeone (Napoli) • Emiliano Buendia (Aston Villa)