അസിസ്റ്റുകളിൽ ലയണൽ മെസ്സിയെ പിന്നിലാക്കി കെവിൻ ഡി ബ്രൂയിൻ |De Bruyne |Messi

ഫുട്ബോളിൽ ഗോളുകൾ നേടുന്ന താരങ്ങളെ പോലെ തന്നെ അത് സൃഷ്ടിക്കുന്നവർക്കും വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ലയണൽ മെസ്സി, കെവിൻ ഡി ബ്രൂയ്ൻ, തോമസ് മുള്ളർ എന്നിവർ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ മൂന്ന് അസിസ്റ്ററുകളാണ്.ഈ മൂവരും വർഷങ്ങളായി തങ്ങളുടെ സഹതാരങ്ങൾക്ക് മൊത്തം 795 അസിസ്റ്റുകൾ സംഭാവന ചെയ്തിട്ടുണ്ട്.

പാരീസ് സെന്റ് ജെർമെയ്ൻ താരം മെസ്സി അവരിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തിട്ടുണ്ട് (325). എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡി ബ്രൂയ്‌നാണ് ഒന്നാം സ്ഥാനത്ത്.ബയേൺ മ്യൂണിക്കിന്റെ തോമസ് മുള്ളർ രണ്ടാം സ്ഥാനത്തും ലയണൽ മെസ്സി മൂന്നാമതുമാണ്.പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന ഡി ബ്രൂയിൻ അസിസ്റ്റുകളിൽ എതിരാളികളില്ലാതെ മുന്നേറുകയാണ്.

സിറ്റിയുടെ സ്‌ട്രൈക്കറായി സെർജിയോ അഗ്യൂറോ ആയാലും ഏർലിങ് ഹാലാൻഡ് ആയാലും ബെൽജിയൻ പ്ലെ മേക്കർ അസിസ്റ്റുകൾ നൽകി കൊണ്ടേയിരിക്കും.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഡി ബ്രൂയിൻ 271 മത്സരങ്ങളിൽ നിന്ന് 121 അസിസ്റ്റുകളാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള തോമസ് മുള്ളർ 278 മത്സരങ്ങളിൽ നിന്നും 111 ഗോളുകൾക്കാണ് അസിസ്റ്റ് നൽകിയിട്ടുള്ളത്.

മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസി 288 മത്സരങ്ങളിൽ നിന്നും 108 അസിസ്റ്റുകൾ രേഖപ്പെടുത്തി.അത് കളിക്കുന്ന ഓരോ ഗെയിമിനും ശരാശരി 0.45 അസിസ്റ്റുകൾ ഡി ബ്രൂയിൻ നൽകുന്നുണ്ട്. 288 മത്സരങ്ങളിൽ നിന്നും 95 അസിസ്റ്റുകൾ നേടിയ എംബാപ്പയാണ് നാലാം സ്ഥാനത്താണ്. മറ്റൊരു പിഎസ്ജി താരമായ നെയ്മർ 204 മത്സരങ്ങൾ കളിച്ച് 86 അസിസ്റ്റുകൾ സൃഷ്ടിച്ചു.

Rate this post