കൂടുതൽ കായികശേഷി നെയ്മറിനുണ്ട് , മറ്റു രണ്ടു സൂപ്പർ താരങ്ങളേക്കാൾ ഇക്കാര്യത്തിൽ മികച്ച് നിൽക്കുന്നത് ബ്രസീലിയൻ |Neymar

2022-23 ഫുട്ബോൾ സീസണിൽ പാരീസ് സെന്റ് ജർമ്മനിനായി മികച്ച പ്രകടനമാണ്‌ സൂപ്പർ താരം നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്നായി 11 ഗോളുകളും എട്ട് അസിസ്റ്റുകളും ഈ 30കാരന്റെ പേരിലുണ്ട്.കഴിഞ്ഞ സീസണിൽ തനിക്കെതിരെ ഉയർന്നു വന്ന വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തുന്ന പ്രകടനമാണ് ബ്രസീലിയൻ നടത്തി കൊണ്ട് പോകുന്നത്.

പിഎസ്ജിയിലെ സഹ സൂപ്പർ താരങ്ങക്കായ ലയണൽ മെസ്സിയെയും എംബപ്പേയും മറികടക്കുന്ന പ്രകടനമാണ് നെയ്മർ ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. ഈ ഫോം തുടരുകയാണെങ്കിൽ ബ്രസീൽ ഇന്റർനാഷണൽ ഒരു ബാലൺ ഡി ഓർ ടൈപ്പ് സീസണിലേക്ക് നീങ്ങുകയാണ്.എന്നാൽ ചിലർ നെയ്മറെയും പിഎസ്ജിയുടെ ആക്രമണത്തിൽ ഉൾപ്പെടുന്ന മറ്റ് രണ്ട് കളിക്കാരെയും അവരുടെ പ്രതിരോധ ശ്രമങ്ങളെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ ചാംപ്യൻഷിപ്പുകൾ വിജയിക്കണമെങ്കിൽ പാരിസിലെ മൂന്നു സൂപ്പർ താരങ്ങളും പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കാളിയാവണം.

ഫ്രഞ്ച് ഫുട്ബോൾ പണ്ഡിതനായ ബിക്സെന്റെ ലിസാറാസുവിന്റെ അഭിപ്രായത്തിൽ മൂന്നു കളിക്കാരിൽ പ്രതിരോധത്തിൽ മികച്ചു നിൽക്കുന്നത് നെയ്മറാണ് എന്നാണ്.മറ്റ് രണ്ട് ഫോർവേഡുകളെക്കാൾ ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാനുള്ള ഗുണങ്ങൾ നെയ്മറിനുണ്ടെന്ന് ലിസാറാസു പറയുന്നു. ” നെയ്മർ മറ്റു രണ്ടു സൂപ്പർ താരങ്ങളേക്കാൽ അൽപ്പം കൂടുതൽ ചെയ്യുന്നു.പ്രതിരോധത്തിൽ ഇറങ്ങി കളിക്കാനുള്ള കായികശേഷി നെയ്മറിനുണ്ട്.ബ്രസീലിയന് പിന്നോട്ട് വന്ന് തന്റെ പങ്കാളികളെ പ്രതിരോധത്തിൽ സഹായിക്കാൻ കഴിയും” ലിസാറാസു പറഞ്ഞു.

“എന്നാൽ PSGയെ കുറിച്ചുള്ള യഥാർത്ഥ വിഷയം അത് യൂറോപ്യൻ തലത്തിൽ വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ മൂന്നു സൂപ്പർ താരങ്ങൾ പ്രതിരോധിക്കാൻ തയ്യാറാവുന്നില്ല അല്ലെങ്കിൽ ചിലപ്പോൾ അവർ പ്രതിരോധിക്കുന്നതായി നടിക്കുന്നു എന്നതാണ്. ഇത് വിഷമകരമാണ്. അതിനാൽ നിങ്ങൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ മൂന്ന് പേരും കളിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.ലിഗ് 1-ൽ അവർ കളിക്കുന്നത് നല്ലതാണ് എന്നാൽ ചാമ്പ്യൻസ് ലീഗിൽ, എനിക്ക് ഉറപ്പില്ല.രണ്ട് താരങ്ങൾ മാത്രം ഉപയോഗിച്ച് കളിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ഫലപ്രദമാവും” അദ്ദേഹം കൂട്ടിച്ചേർത്തു.

2022-23 ഫുട്ബോൾ സീസൺ പുരോഗമിക്കുമ്പോൾ മത്സരങ്ങൾ നിർണായകമാകുമ്പോൾ പ്രതിരോധത്തെ പിന്തുണയ്ക്കാൻ നെയ്മർ കൂടുതൽ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടോയെന്നും എംബാപ്പെയ്ക്കും മെസ്സിക്കും തങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളിലെ മെച്ചപ്പെടുത്താനാകുമോ എന്നതും കണ്ടറിഞ്ഞു കാണണം.