മെസ്സിയെ ആദ്യ 30ൽ പോലും ഉൾപ്പെടുത്താത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ പരിശീലകൻ!

കഴിഞ്ഞ ദിവസമായിരുന്നു ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ലോകത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺ ഡി’ഓർ പുരസ്കാരം സമ്മാനിച്ചിരുന്നത്.കരിം ബെൻസിമയാണ് ഇത്തവണ പുരസ്കാരം സ്വന്തമാക്കിയത്. അദ്ദേഹം അർഹിച്ച പുരസ്കാരം തന്നെയാണ് നേടിയത് എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.

എന്നാൽ കഴിഞ്ഞ വർഷത്തെ ജേതാവായ ലയണൽ മെസ്സിയെ ആദ്യ മുപ്പതിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കൊത്തൊയരാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും ആദ്യ 30 ൽ ഇടം നേടിയ മറ്റു പല താരങ്ങളെക്കാളും എത്രയോ രീതിയിൽ കളിച്ചിട്ടുള്ള താരമാണ് മെസ്സി. എന്നിട്ടും അദ്ദേഹത്തെ തഴയുകയായിരുന്നു.

ഇതിനെതിരെ മുൻ ചിലിയൻ പരിശീലകനായിരുന്ന നെസ്റ്റർ ഗോറോസിറ്റോ വലിയ വിമർശനവുമായി വന്നിട്ടുണ്ട്.അതായത് ബാലൺ ഡി’ഓർ വോട്ടിംഗ് പ്രക്രിയയൊക്കെ ഒരു തമാശയായി തോന്നുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ESPN അർജന്റീനയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

‘ ബെൻസിമ ഒരു മികച്ച താരമാണ്. അതുകൊണ്ടാണ് അദ്ദേഹം ബാലൺ ഡി’ഓർ പുരസ്കാരം അർഹിച്ചത്.കഴിഞ്ഞ സീസണിൽ അദ്ദേഹം വളരെ മികച്ച രൂപത്തിൽ കളിച്ചു.പക്ഷേ മെസ്സി ആദ്യ 30 ൽ പോലുമില്ല എന്നുള്ളത് എനിക്ക് വളരെ തമാശയായിട്ടാണ് തോന്നിയത്. ആരാണ് വോട്ട് ചെയ്തത്? നല്ല തമാശ തന്നെ.മെസ്സി ആദ്യ അഞ്ചിലോ പത്തിലോ ഇടം നേടേണ്ട താരമാണ്. എനിക്ക് ഇതൊക്കെ വളരെ തമാശയായാണ് അനുഭവപ്പെടുന്നത് ‘ മുൻ പരിശീലകൻ പറഞ്ഞു.

എന്നാൽ ഈ തഴയപ്പെട്ടതൊന്നും ലയണൽ മെസ്സിയുടെ പ്രകടനത്തെ ഒരിക്കൽ പോലും ബാധിച്ചിട്ടില്ല.കാരണം ഈ സീസണിൽ അത്യുജ്ജ്വല പ്രകടനം ആണ് മെസ്സി പുറത്തെടുക്കുന്നത്. മാത്രമല്ല ബാലൺ ഡി’ഓറിന്റെ പുതിയ പവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് മെസ്സിയുമാണ്.

Rate this post