പരിക്കൊക്കെ മാറി സുപ്രധാന താരം തിരിച്ചെത്തി,അർജന്റീനക്ക് ആശ്വാസം

ഇന്നലെ ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാനെ പരാജയപ്പെടുത്താൻ യുവന്റസിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് യുവന്റസ് സ്വന്തം ഗ്രൗണ്ടിൽ ഇന്ററിനെ തോൽപ്പിച്ചത്.റാബിയോട്ട്,ഫാഗിയോളി എന്നിവരാണ് യുവന്റസിന്റെ ഗോളുകൾ നേടിയിട്ടുള്ളത്.

ഈ മത്സരത്തിൽ അർജന്റീനക്ക് ആശ്വാസം നൽകുന്ന ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അതായത് അർജന്റീന ദേശീയ ടീമിന്റെ സുപ്രധാന താരങ്ങളിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് ഈ മത്സരത്തിൽ കളിച്ചിട്ടുണ്ട്. മത്സരത്തിന്റെ 81ആം മിനിറ്റിൽ മിറേറ്റിക്ക് പകരക്കാരനായി കൊണ്ടാണ് ഡി മരിയ കളത്തിലേക്ക് വന്നിട്ടുള്ളത്.യുവന്റസ് നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കിയ കൗണ്ടർ അറ്റാക്കിൽ ഡി മരിയയും പങ്ക് വഹിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ പതിനൊന്നാം തീയതി ചാമ്പ്യൻസ് ലീഗിൽ നടന്ന മക്കാബി ഹൈഫക്കെതിരെയുള്ള മത്സരത്തിലായിരുന്നു ഡി മരിയക്ക് പരിക്കേറ്റത്. താരത്തിന്റെ വലതു കാൽ തുടക്ക് ഹാംസ്ട്രിങ് ഇഞ്ചുറി പിടിപെടുകയായിരുന്നു. തുടർന്ന് ക്ലബ്ബിന്റെ 5 മത്സരങ്ങളാണ് ഈ അർജന്റീന താരത്തിന് നഷ്ടമായിട്ടുള്ളത്.26 ദിവസം എടുത്ത് ഈ പരിക്കിൽ നിന്നും മുക്തനാവാൻ.

താരം കളത്തിലേക്ക് തിരിച്ചെത്തിയത് അർജന്റീനക്ക് സന്തോഷം നൽകുന്ന കാര്യമാണ്.അർജന്റീനയിലെ വളരെ പരിചയസമ്പന്നതയുള്ള താരമാണ് ഡി മരിയ.പ്രത്യേകിച്ച് വലിയ മത്സരങ്ങളിൽ താരത്തിന്റെ സാന്നിധ്യം അതിനിർണായകമാണ്. ഇതുവരെ പ്രഖ്യാപിച്ച അർജന്റീനയുടെ സ്‌ക്വാഡുകളിൽ അദ്ദേഹം ഇടം കണ്ടെത്തിയിട്ടുണ്ട്.എന്നാൽ പരിക്കിന്റെ ആശങ്കകൾ ഇപ്പോഴും അർജന്റീനക്ക് ഒഴിഞ്ഞിട്ടില്ല.

പൗലോ ഡിബാല,ലോ സെൽസോ എന്നിവരുടെ കാര്യത്തിലാണ് ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നത്.ഫോയ്ത്ത്,നിക്കോളാസ് ഗോൺസാലസ്,പരേഡസ്,റൊമേറോ എന്നിവരൊക്കെ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ലയണൽ മെസ്സിക്കും പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആശങ്കപ്പെടാനില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.