❝ ഫുട്ബോൾ മൈതാനത്ത് പൊസിഷൻ മാറി ഭാഗ്യം നേടിയ താരങ്ങൾ ❞ |Cristiano Ronaldo

ലോക ഫുട്ബോളിലെ ഭൂരിഭാഗം താരങ്ങളും കരിയർ തുടങ്ങുന്നതിനു മുൻപേ കളിക്കളത്തിലെ തങ്ങളുടെ സ്ഥാനം നിശ്ചയിക്കുന്നവരാണ്. ഓരോ താരവും അവരുടെ കഴിവുകൾക്കനുസരിച്ച് ഓരോ പൊസിഷനും തെരഞ്ഞെടുക്കുന്നു. എന്നാൽ പലപ്പോഴും അവരുടെ കരിയറിന്റെ പ്രാരംഭത്തിനു ശേഷം പലപ്പോഴും സ്ഥാനം മാറുന്നത് കാണാൻ സാധിക്കുന്നതാണ്.

പരിശീലകൻ തീരുമാനിക്കുന്ന പൊസിഷനിൽ ആവും താരങ്ങൾക്ക് പിന്നെ ടീമിൽ ഇടം ലഭിക്കുക. പലപ്പോഴും അവരുടെ കളിക്കളത്തിലെ പ്രകടനത്തിന്റെയും, ഗോൾ സ്കോറിങ്ങിന്റെയും അടിസ്ഥാനത്തിലാകും അവരുടെ പൊസിഷനുകൾ മാറുന്നത്. അങ്ങനെ സ്ഥാനം മാറി മികവ് തെളിയിച്ച താരങ്ങളെ നമുക്ക് പരിശോധിക്കാം.

ബാസ്റ്റ്യൻ ഷ്വെയ്ൻ‌സ്റ്റൈഗർ: മുൻ ജർമ്മൻ മിഡ്ഫീൽഡറും ബയേൺ മ്യൂണിക്ക് താരവുമായ ബാസ്റ്റ്യൻ ഷ്വെയ്ൻ‌സ്റ്റൈഗർ ഒരു വിങ്ങറായാണ് കരിയർ ആരംഭിക്കുന്നത് . ബയേൺ മ്യൂണിക്കിൽ തുടക്ക കാലത്തിൽ വിങ്ങറായി അരങ്ങേറ്റം കുറിച്ച ഷ്വെയ്ൻ‌സ്റ്റൈഗറെ ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാൽ മിഡ്ഫീൽഡിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്ഥാനം മാറിയ ശേഷം പിന്നീടുള്ള ഓരോ മത്സരത്തിലും ബയേണിന് വേണ്ടിയും ജർമനിക്കു വേണ്ടിയും ആ പൊസിഷനിൽ മികവ് പുലർത്തിയ ഷ്വെയ്ൻ‌സ്റ്റൈഗർ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി അറിയപ്പെട്ടു.

തിയറി ഹെൻ‌റി: ഒരുകാലത്ത് ആഴ്സണലിന്റെയും, ഫ്രാൻസിന്റെയും പ്രമുഖ താരമായിരുന്ന തിയറി ഹെൻറി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. 1999 ൽ ലണ്ടൻ ക്ലബ് ആഴ്സണലിൽ എത്തുമ്പോൾ ഹെൻറി ഇടതുവശത്ത് വിങ്ങറായിരുന്നു. മൊണാക്കോയിൽ ഉള്ള സമയത്ത് ഹെൻറിയുടെ കഴിവുകൾ അറിയാമായിരുന്ന ക്ലബ് മാനേജർ ആഴ്സൻ വെംഗർ അദ്ദേഹത്തെ മുൻ‌നിരയിൽ നിർത്താനും സ്‌ട്രൈക്കറായി കളിക്കാനും തീരുമാനിച്ചു.പിന്നീട് എന്ത് സംഭവിച്ചു എന്ന് ചരിത്രം പറയും.

ആൻഡ്രിയ പിർലോ: തന്റെ കരിയറിൽ ഉടനീളം മിഡ്ഫീൽഡിൽ മികവ് പുലർത്തിയ താരമാണ് ഇറ്റാലിയൻ ഇതിഹാസം പിർലോ. തന്റെ കരിയർ ആരംഭിച്ച ബ്രെസിയയിൽ അറ്റാക്കിങ് മിഡ്ഫീല്ഡറുടെ റോളായിരുന്നു അദ്ദേഹത്തിന്. എന്നാൽ ഇന്റർ മിലാനിലേക്ക് എത്തിയതോടെ തന്റെ സ്ഥാനം ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ റോളിലേക്ക് മാറി. എന്നാൽ ഡിഫെൻസിവ് മിഡ്ഫീൽഡറി മികവ് പുലർത്തിയ പിർലോ 2006 ൽ ഇറ്റലിക്ക് വേൾഡ് കപ്പ് നേടികൊടുക്കുന്നതിൽ നിര്ണയാക് പങ്കു വഹിച്ചു.

റയാൻ ഗിഗ്സ്:മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും വെയിൽസ്‌ താരവുമായ റയാൻ ഗിഗ്സ് ഇടതുവശത്ത് വിംഗറായാണ് കരിയറിന്റെ പകുതി വരെ തിളങ്ങി നിന്നിരുന്നത്. എന്നാൽ ആ സ്ഥാനത്ത് മികവ് പുലർത്തിയെങ്കിലും പിന്നീട് സെൻട്രൽ അറ്റാക്കിങ് മിഡ്ഫീല്ഡറുടെ റോളിലേക്ക് മാറി. ഗെയിംപ്ലേക്കൊപ്പം ഏത് പൊസിഷനിലും പൊരുത്തപ്പെടാനുള്ള ഗിഗ്‌സിന്റെ കഴിവ് അതിലൂടെ തെളിയിച്ചു.

ഗാരെത് ബേൽ: സ്ഥാനം മാറിയവരുടെ പട്ടികയിൽ ഉൾപ്പെട്ട രണ്ടാമത്തെ വെൽഷ് താരമാണ് ഗാരെത് ബേൽ. ടോട്ടൻഹാം ഹോട്‌സ്പറിൽ കളിക്കുമ്പോൾ ഒരു ലെഫ്റ് ബൈക്കിന്റെ റോളിലായിരുന്നു ബെയ്‌ലിന്റെ സ്ഥാനം എന്നാൽ ഫസ്റ്റ് ചോയ്സ് ലെഫ്റ് ബാക്ക് ബെനോയിറ്റ് അസോ-എക്കോട്ടോയെ മറികടക്കാൻ സാധിച്ചില്ല എന്നാൽ കിട്ടിയ അവതാരങ്ങളിൽ ഗോളുകൾ നേടിയ ബെയ്‌ലിനെ പരിശീലകൻ ഹാരി റെഡ്ക്നാപ്പ് ഇടതു വിങ്ങറായി കളിപ്പിക്കുകയും പ്രകടങ്ങൾ കൊണ്ട് മികച്ച താരമാവുകയും ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ:സ്പോർട്ടിങ്ങിൽ ഒരു വിങ്ങറായാണ് റൊണാൾഡോ കരിയർ ആരംഭിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ സീസണുകളിൽ ഒരു വിങ്ങറായി തന്നെയാണ് റൊണാൾഡോ മികവ് പുലർത്തിയത്. എന്നാൽ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസൺ അദ്ദേഹത്തിന്റെ ഗോൾ നേടാനുള്ള കഴിവ് തിരിച്ചറിഞ്ഞ സ്‌ട്രൈക്കറായി കളിപ്പിക്കുയും ചെയ്തു. ഈ സ്ഥാനത്തേക്ക് വേഗത്തിൽ പൊരുത്തപ്പെട്ട ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോററും മികച്ച താരവുമായി മാറി.

Rate this post