❝ ആർക്കും വെറുക്കാനാവാത്ത ഫുട്ബോളിലെ ആ ആറു മൊതലുകൾ ❞

ലോക ഫുട്ബോളിൽ മികവ് തെളിയിച്ച നിരവധി താരങ്ങളുണ്ട്. അവരെയെല്ലാം വളരെ ആരാധനയോടെയാണ് ലോകമെമെമ്പാടുമുളള ആരാധർ കാണുന്നത്. പക്ഷെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടാൻ പല ഇതിഹാസ താരങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഒരു കായിക താരത്തെ സംബന്ധിച്ച എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതാണ് അല്ലെങ്കിൽ അസാധ്യമാണ്. ഫുട്ബോളിൽ ആരാലും വെറുക്കാനാവാത്ത 5 ഫുട്ബോൾ ഇതിഹാസങ്ങൾ ആരാണെന്നു നോക്കാം.

മെസ്യൂട് ഓസിൽ -കളിക്കളത്തിലെ പ്രകടനത്തിനപ്പുറം ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ജർമൻ ഇന്റർനാഷണൽ മെസ്യൂട് ഓസിൽ. മൈതാനത്തെ ശാന്ത സ്വഭാവവും വിനയവും ഒസീലിനെ ലോകമെമ്പാടുമുള്ള ആരാധകരുടെ ഇഷ്ട താരമാക്കുന്നു. ഫുട്ബോൾ മൈതാനത്തെ മാന്യതയുടെ പര്യായമായ ഓസിൽ ലോക ഫുട്ബോളിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത വളരെ കുറച്ചു താരങ്ങളിൽ ഒരാളാണ്.

കാക്ക– കളിക്കളത്തിലെ മികവുറ്റ പ്രകടനത്തിനും പിച്ചിലും പുറത്തും അദ്ദേഹത്തിന്റെ നല്ല വ്യക്തിത്വത്തിനും പേരുകേട്ട താരമാണ് ബ്രസീലിയൻ കാക്ക. 2002 വേൾഡ് കപ്പ് വിജയത്തിന് ശേഷം എസി മിലാനിൽ ചേർന്ന ബ്രസീലിയൻ മിഡ്ഫീൽഡർ അവർക്കൊപ്പം ചാമ്പ്യൻസ് ലീഗും സിരി എ യും ലോക ഫുട്ബോളർ അവാർഡും നേടി പ്രശസ്തനായി തീർന്നു. കടുത്ത മത വിശ്വാസിയായ കാക്ക “ഞാൻ യേശുവിന്റേതാണ്” എന്ന വാചകം ഷിർട്ടിൽ പ്രിന്റ് ചെയ്താണ് കളിക്കാറുള്ളത്. അദ്ദേഹത്തിനെ വെറുക്കാൻ ആരാധകർക്ക് കാരണം ഉണ്ടായിരുന്നില്ല ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അദ്ദേഹത്തെ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

എൻ ഗോളോ കാന്റെ-നിങ്ങൾ എതിർ ടീമിലെ കളിക്കാരനോ ,പരിശീലകനോ ,ആരാധകനോ ആയിക്കൊള്ളുക നിങ്ങൾക്ക് അവനെ വെറുക്കാൻ കഴിയില്ല, നിങ്ങൾക്ക് ഒരിക്കലും കഴിയില്ല ഫ്രഞ്ച് താരം കാന്റെയെ കുറിച്ചുളള വാക്കുകളാണിത്. കന്റെയും എളിയ തുടക്കത്തിന്റെ കഥ എല്ലാവര്ക്കും പ്രചോദനം നല്കുന്നതാണ്.അദ്ദേഹത്തിന്റെ വിനയവും ദൃഢനിശ്ചയവും അദ്ദേഹത്തെ ഫുട്ബോളിലെ ഏറ്റവും ഉയർന്നതലത്തിലേക്ക് കൊണ്ടുപോയി. ഫ്രാൻസിനൊപ്പം ലോക കപ്പ് നേടിയ താരത്തിനെ പുഞ്ചിരി അവരെയും ആകർഷിക്കുന്നതാണ്. ലണ്ടനിൽ ഒരു ആരാധകന്റെ വിവാഹ വിരുന്നിൽ പങ്കെടുത്തതും ആഴ്സണൽ ആരാധകരെ സന്ദർശിക്കുകയും അവരോടൊപ്പം ഫിഫ കളിക്കുകയും ചെയ്തതിലൂടെ എല്ലാവരുടെയും ആരാധന പാത്രമായി.

ആൻഡ്രിയ പിർലോ-ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഡീപ് ലയിങ് മിഡ്ഫീൽഡറായ പിർലോയെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല.പിച്ചിലും പുറത്തും എല്ലായ്പ്പോഴും ശാന്ത സ്വഭാവകകരനാണ് ഇറ്റാലിയൻ താരം.ലോകമെമ്പാടുമുള്ള മിക്ക ഫുട്ബോൾ കളിക്കാരും പരിശീലകരും ആരാധകരും പിർലോയുടെ കളി ആസ്വാദകരാണ്. എല്ലായ്പ്പോഴും കളി കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരനാണ് ഇറ്റാലിയൻ.സഹ താരങ്ങളോടും എതിർ താരങ്ങളോടും വളരെ ബഹുമാനം പുലർത്തിയ താരം കൂടിയാണ് പിർലോ.

ജിയാലുയിഗി ബഫൺ-ഹേറ്റേഴ്‌സ് ഇല്ലാത്ത മറ്റൊരു ഇറ്റാലിയൻ ഇതിഹാസ താരമാണ് യുവന്റസ് ഗോൾ കീപ്പർ ജിയാലുയിഗി ബഫൺ. ലോകം കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളാണ് ഗി-ഗി എന്ന് പലരും സ്നേഹപൂർവ്വം വിളിക്കുന്ന ബഫൺ. കളിക്കളത്തിലും ഡ്രസിങ് റൂമിലും സഹതാരങ്ങളെ പ്രചോദിപ്പിക്കാനും എതിർ താരങ്ങളെ ബഹുമാനിക്കാനും എന്നും ബഫൺ മുന്നിലുണ്ടാവും. പോയിന്റുകൾ വെട്ടിക്കുറച്ച് സിരി ബി യിലേക്ക് യുവന്റസ് തരാം താഴ്തപെട്ടപ്പോൾ ടീമിനൊപ്പം നിലനിന്നു അവരെ സിരി എ യിലേക്ക് തിരിച്ചു കൊണ്ട് വരാൻ നടത്തിയ ശ്രമം അഭിനന്ദനമര്ഹിക്കുന്നതാണ്.

റൊണാൾഡീഞ്ഞോ– ഫുട്ബോളിൽ ഇത്രയധികം സ്നേഹിക്കപെടുന്ന വേറൊരു താരം ഉണ്ടാവില്ല. ഫുട്ബോൾ ഇഷ്ടപ്പെടുന്നവർ മാത്രമല്ല ലോകമെമ്പാടുമുളള എല്ലാ ജനങ്ങളും ഗൗച്ചോയെ ഇഷ്ടപെടുന്നു . അദ്ദേഹത്തെ വെറുക്കാനായി ഒരു കാരണം നമുക്ക് കണ്ടു പിടിക്കാൻ സാധിക്കില്ല.”എനിക്ക് റൊണാൾഡിനോയെ ഇഷ്ടമല്ല” എന്ന ചൊല്ല് നിയമപ്രകാരം മാറ്റി ‘റൊണാൾഡിനോ, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു എന്ന് മാറ്റിയെഴുതണം എന്നാണ് ആരാധകരുടെ അഭിപ്രായം. ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ ചിരി ഫുട്ബോൾ ആരാധരുടെ മനസ്സിൽ എന്നും നിറഞ്ഞു നില്കുനന്നതാണ് .

ആൻഡ്രസ് ഇനിയേസ്റ്റ, ലൂക്ക മോഡ്രിക്, ഇക്കർ ​​കാസിലാസ്, പെറ്റർ ചെക്ക്, സേവി ഹെർണാണ്ടസ്, അർജെൻ റോബെൻ, തിയറി ഹെൻ‌റി, മാഴ്‌സെലോ എന്നിവരും ഫുട്ബോളിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത താരങ്ങളുടെ ഗണത്തിൽ പെടുന്നവരാണ്.