ലയണൽ മെസ്സിയുടെ സ്ഥാനം ഇനി ഏഞ്ചൽ ഡി മരിയക്ക് താഴെ : ചാമ്പ്യൻസ് ലീഗ് അസിസ്റ്റുകളിൽ മുൻ സഹ താരത്തെ മറികടന്ന് ഡി മരിയ
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫയ്ക്കെതിരെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് യുവന്റസ് നേടിയത് . ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ അവരിലൂടെ ആദ്യ ജയം കൂടിയായിരുന്നു ഇത്. യുവന്റസിനായി അഡ്രിയാൻ റബിയോട്ട് ഇരട്ട ഗോളുകൾ നേടി. സ്ട്രൈക്കർ ദുസാൻ വ്ലഹോവിച്ചിൽ നിന്നാണ് മൂന്നാമത്തെ ഗോൾ പിറന്നത്.
എന്നാൽ മൂന്നു അസിസ്റ്റുകളുമായി നിറഞ്ഞു നിന്ന അര്ജന്റീന വിംഗർ ഡി മരിയയുടെ പ്രകടനമാണ് യുവന്റസിന്റെ വിജയത്തിൽ നിർണായകമായത്.35 മിനിറ്റിൽ ഡി മരിയയുടെ ത്രൂ ബോളിൽ നിന്നും അഡ്രിയൻ റാബിയോട്ട യുവന്റസിന്റെ ആദ്യ ഗോൾ നേടി.50-ാം മിനിറ്റിൽ ഡി മരിയയുടെ അസ്സിസ്റ്റിൽ നിന്നും ദുസാൻ വ്ലഹോവിച്ച് ലീഡ് ഇരട്ടിയാക്കി.അദ്ദേഹത്തിന്റെ രണ്ടാമത്തെ അസിസ്റ്റ് മറ്റൊരു ത്രൂ ബോൾ ആയിരുന്നു.83-ാം മിനിറ്റിൽ ഡി മരിയയുടെ കോർണർ റാബിയോട്ട് ഹെഡ്ഡറിലൂടെ വലയുടെ മൂലയിലെത്തിച്ചതോടെ യുവെ വിജയം ഉറപ്പിച്ചു.
യുവന്റസിനായി മൂന്ന് അസിസ്റ്റുകളോടെ, ചാമ്പ്യൻസ് ലീഗ് അസിസ്റ്റുകളിൽ ലയണൽ മെസ്സിയെക്കാൾ മുന്നിലെത്തി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ താരമാകാൻ അദ്ദേഹത്തിന് ഇനി നാല് അസിസ്റ്റ് കൂടി മതി. ഡി മരിയയുടെ പേരിൽ ഇപ്പോൾ 38 അസിസ്റ്റുകളാണ് ഉളളത് . 37 അസിസ്റ്റുള്ള മെസ്സിയെയാണ് മരിയ മറികടന്നത്. 42 അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്.
ഈ സീസണിൽ പരിക്കും സസ്പെൻഷനും കൊണ്ട് പൊറുതിമുട്ടിയ അർജന്റീനിയൻ താരം ഡി മരിയയ്ക്ക് ഫോമിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ കളി.ഡി മരിയ സീരി എയിൽ രണ്ട് മത്സരങ്ങളുടെ സസ്പെൻഷനിലാണ്.മൊൻസക്കെതിരെയുള്ള മത്സരത്തിൽ എതിരാളിയെ കൈമുട്ടാക്കിയതിന് എയ്ഞ്ചൽ ഡി മരിയയെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയത്.ശനിയാഴ്ച മിലാനെതിരായ സീരി എ മത്സരം അർജന്റീനിയൻ വിംഗർക്ക് നഷ്ടമാകും.
The most assists in Champions League history:
— B/R Football (@brfootball) October 5, 2022
1️⃣ Cristiano Ronaldo (42)
2️⃣ Ángel Di María (38)
3️⃣ Lionel Messi (37) pic.twitter.com/aNTIw3oKQb
ഖത്തർ വേൾഡ് കപ്പിന് രണ്ടു മാസത്തിൽ മാത്രം സമയം അവശേഷിക്കെ അര്ജന്റീനക്കും ഡി മരിയയുടെ ഫോം പ്രതീക്ഷ നൽകുന്നതാണ്.ഈ വർഷം ജൂലൈയിലാണ് അർജന്റീനിയൻ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ പാരീസ് സെന്റ് ജെർമെയ്നിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയത്.പാരീസ് ക്ലബിനൊപ്പം ഏഴു സീസൺ ചിലവഴിച്ചതിനു ശേഷമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവന്റസിലേക്ക് പോയത്.
All 3 gorgeous assist of #DiMaria tonight #Juventus pic.twitter.com/4colLjmVNp
— Shahriar Hasan Emon (@im_emn) October 6, 2022
“ജയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഫലം മാറ്റാൻ ഞങ്ങൾ കഠിനമായി പോരാടി. ഞാൻ എന്റെ ജോലി ചെയ്യാൻ ശ്രമിക്കുന്നു, അസിസ്റ്റുകൾ വിതരണം ചെയ്യുന്നതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ലക്ഷ്യങ്ങളേക്കാൾ പ്രധാനമാണ് അസിസ്റ്റുകൾ. എനിക്ക് ഇതുപോലെ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഞാൻ സന്തോഷവാനാണ്” മത്സര ശേഷം ഡി മരിയ പറഞ്ഞു.