ഒരേയൊരു രാജാവ്,യൂറോപ്പിലെ ടോപ് ഫൈവ് ലീഗിനെ അടക്കി ഭരിച്ച് മെസ്സി

കഴിഞ്ഞ സീസൺ മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു എന്ന് പറയുമ്പോഴും ലീഗ് വണ്ണിൽ 15 അസിസ്റ്റുകൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു എന്നുള്ളത് മറക്കാൻ പാടില്ല.ഈ സീസണിൽ വളരെയധികം മികവോടുകൂടിയാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ലീഗ് വണ്ണിൽ ആകെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് 7 അസിസ്റ്റുകൾ ഇപ്പോൾ തന്നെ കരസ്ഥമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ കേവലം 6 ഗോളുകൾ മാത്രമാണ് മെസ്സി നേടിയത്.എന്നാൽ ഈ സീസണിൽ 5 ഗോളുകൾ ഇപ്പോൾ തന്നെ മെസ്സി നേടി കഴിഞ്ഞു. മാത്രമല്ല രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ 20 ഗോളുകളിൽ മെസ്സി കോൺട്രിബ്യൂട്ട് വഹിച്ചു കഴിഞ്ഞു. 12 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സിയുടെ ഈ സീസണിലെ സമ്പാദ്യം.

എന്നാൽ ഇത് മാത്രമല്ല,യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ഒട്ടുമിക്ക കണക്കുകളിലും ലയണൽ മെസ്സി തന്നെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. അത്തരത്തിലുള്ള ചില കണക്കുകൾ നമുക്കൊന്നു നോക്കാം. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഫൈനൽ തേഡിലേക്ക് ഏറ്റവും കൂടുതൽ പാസുകൾ നൽകിയ താരം മെസ്സിയാണ്. 55 പാസ്സുകളാണ് മെസ്സി നൽകിയിട്ടുള്ളത്.

ഏറ്റവും കൂടുതൽ ത്രൂ ബോളുകൾ നൽകിയ താരവും മെസ്സി തന്നെയാണ്. 8 ത്രൂ ബോളുകളാണ് മെസ്സി നൽകിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പ്രോഗ്രസീവ് പാസുകളും മെസ്സി തന്നെ.119 പ്രോഗ്രസീവ് പാസുകൾ മെസ്സി ഈ സീസണിൽ ലീഗിൽ നേടിക്കഴിഞ്ഞു.ഷോട്ട് ക്രിയെറ്റിങ് ആക്ഷൻസ് (66), ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകൾ (25), ആകെ ഷോട്ടുകൾ (49) ഈ കണക്കുകളിൽ എല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ലയണൽ മെസ്സിയാണ്.

ചുരുക്കത്തിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളെ അടക്കി ഭരിക്കുകയാണ് മെസ്സി.കഴിഞ്ഞ സീസണിൽ ഏറ്റ എല്ലാ വിമർശനങ്ങൾക്കും ഇപ്പോൾ കൃത്യമായ മറുപടി നൽകാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്.ഈയൊരു മികവ് ഇനിയും തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Rate this post