എൽ ക്ലാസിക്കോകളിൽ ഒരേയൊരു രാജാവ്, ആദ്യ അഞ്ചിൽ ഒരേയൊരു ബാഴ്സലോണ താരം
കോപ്പ ഡെൽ റേയിൽ നടന്ന സെക്കൻഡ് ലെഗ് സെമി മത്സരത്തിൽ ഒരു നാണംകെട്ട തോൽവിയാണ് ബാഴ്സക്ക് ഏൽക്കേണ്ടി വന്നത്.സ്വന്തം ആരാധകർക്ക് മുന്നിൽ ഏകപക്ഷീയമായ നാലു ബാഴ്സ ചെയ്യപ്പെടുകയായിരുന്നു. രണ്ടാം പകുതിയിലാണ് ബാഴ്സക്ക് മത്സരം കൈവിടേണ്ടി വന്നത്.
മത്സരത്തിൽ ഹാട്രിക്ക് നേടിക്കൊണ്ട് റയലിനെ വിജയത്തിലേക്ക് നയിച്ചത് അവരുടെ സൂപ്പർതാരമായ കരിം ബെൻസിമയാണ്.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇപ്പോൾ ബെൻസിമ ഹാട്രിക്ക് നേടുന്നത്.കഴിഞ്ഞ റയൽ വല്ലഡോലിഡിനെതിരെയുള്ള മത്സരത്തിലും ഈ താരം ഹാട്രിക്ക് നേടിയിരുന്നു.ഇന്നലെ 3 ഗോളുകൾ നേടിയതോടുകൂടി എൽ ക്ലാസിക്കോയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് താരങ്ങളിൽ ഒരാളായി മാറാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.
എൽ ക്ലാസിക്കോയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് ബെൻസിമ.16 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് താരങ്ങളിൽ നാലുപേരും റയൽ മാഡ്രിഡിൽ നിന്നുള്ളവരാണ്.ലയണൽ മെസ്സി മാത്രമാണ് ബാഴ്സയെ പ്രതിനിധീകരിച്ചുകൊണ്ട് ഈ ലിസ്റ്റിൽ ഉള്ളത്.മെസ്സിയാണ് ബാഴ്സയുടെ മാനം കാത്തത് എന്ന് വേണമെങ്കിൽ പറയാം.
പക്ഷേ മെസ്സി ഒന്നാം സ്ഥാനത്താണ് തുടരുന്നത്.അദ്ദേഹത്തെ വെല്ലുവിളിക്കാൻ റയൽ മാഡ്രിഡ് താരങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.26 ഗോളുകൾ എൽ ക്ലാസ്സിക്കോകളിൽ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ടാം സ്ഥാനത്ത് ഉള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.അദ്ദേഹം 18 ഗോളുകൾ ആണ് നേടിയിട്ടുള്ളത്.18 ഗോളുകൾ നേടിയിട്ടുള്ള ഡി സ്റ്റെഫാനോ മൂന്നാംസ്ഥാനത്താണ്.16 ഗോളുകൾ ഉള്ള ബെൻസിമ നാലാം സ്ഥാനത്തും 15 ഗോളുകൾ നേടിയിട്ടുള്ള റൗൾ അഞ്ചാംസ്ഥാനത്തുമാണ്.
433 | pic.twitter.com/RzWA4zNDuy
— Messi Xtra (@M30Xtra) April 5, 2023
നിലവിൽ മെസ്സിയുടെ റെക്കോർഡ് സുരക്ഷിതമാണ് എന്ന് പറയാം.മാത്രമല്ല മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും എന്നുള്ള വാർത്തകൾ വളരെയധികം സജീവമാണ്.അദ്ദേഹം തിരികെ എത്തിയാൽ ഈ ഗോളുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള അവസരവും മെസ്സിക്ക് ഉണ്ടാവും.ചുരുക്കത്തിൽ മെസ്സിയെ നിലവിൽ വെല്ലാനാളില്ല എന്ന് പറയേണ്ടിവരും.