അൽ-നാസർ ടീമംഗത്തിന്റെ നിഴലിൽ അകപ്പെട്ടുപോയ ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

സൗദി അറേബ്യയിൽ എത്തിയതിന് ശേഷം സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചു കൂട്ടുകയാണ്.ഈ വർഷമാദ്യം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ 38-കാരൻ അൽ നാസറിലേക്കെത്തുന്നത്.38-കാരന് തന്റെ ഫോം സ്ഥാപിക്കാൻ കുറച്ച് സമയമെടുത്തുവെങ്കിലും പിന്നീട് ക്ലബ്ബിനായി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

മുൻ റയൽ മാഡ്രിഡ് ഫോർവേഡ് എഎൽ നാസറിനായി 9 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്.അൽ നാസർ നിലവിൽ സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഈ സീസണിൽ കിരീടം നേടണമെങ്കിൽ അവർക്ക് ശേഷിക്കുന്ന ഗെയിമുകളിൽ റൊണാൾഡോയുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ആവശ്യമാണ്.2012ൽ ക്ലബ്ബിലെത്തിയ ആൻഡേഴ്‌സൺ ടാലിസ്‌ക ഈ സീസണിൽ ഇതുവരെ 17 ഗോളുകളാണ് ക്ലബ്ബിനായി നേടിയത്.

റൊണാൾഡോ എത്തിയത് മുതൽ ടീമിന്റെ പ്രധാന താരമായി മാറിയെങ്കിലും ബ്രസീലിയൻ താരത്തിന്റെ സ്‌കോറിംഗ് നിരക്കിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല.കളിക്കളത്തിൽ പലപ്പോഴും ബ്രസീലിയൻ താരത്തിന്റെ പിന്നിലാണ് റൊണാൾഡോയുടെ സ്ഥാനം.എന്നാൽ തന്റെ വ്യക്തിപരമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും തന്റെ ടീമിന് വേണ്ടി മത്സരങ്ങൾ വിജയിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ടാലിസ്ക പറഞ്ഞു.

“എല്ലാ മികച്ച കളിക്കാരനും അവന്റെ ജോലി ചെയ്യുന്നു. ലീഗിലെ ടോപ് സ്‌കോറർ എന്നതിലല്ല, അൽ-നാസർ വിജയിക്കുന്നതിലാണ് എന്റെ മുഴുവൻ ശ്രദ്ധ. ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം, അപ്പോൾ ബാക്കി എല്ലാം വരും.”സൗദിയിലെ എസ്എസ്‌സി ചാനലിനോട് ടെലിസ്‌കാ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ അൽ അദാലയെ അൽ നാസർ 5-0ന് തകർത്തപ്പോൾ റൊണാൾഡോയും ടാലിസ്കയും ഇരട്ട ഗോളുകൾ നേടിയിരുന്നു.

Rate this post