‘ഞാൻ റയൽ മാഡ്രിഡിൽ ചേരാനുള്ള കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്’ : എൻഡ്രിക്ക്

ചരിത പ്രാധാന്യമുള്ള മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീൽ ഇതിഹാസം സിക്കോ എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരമ്പരാഗത ചാരിറ്റി മത്സരത്തിൽ പങ്കെടുത്ത ശേഷം ലാലിഗ സാന്റാൻഡർ ഭീമൻമാരായ റയൽ മാഡ്രിഡിലേക്ക് സൈൻ ചെയ്യാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് എൻട്രിക്ക് തുറന്ന് പറഞ്ഞിരിക്കുകയാണ്. എൻഡ്രിക്ക് 2024 വേനൽക്കാലത്ത് ഔദ്യോഗികമായി റയൽ മാഡ്രിഡിൽ ചേരും.

60,000-ത്തിലധികം ആരാധകർക്ക് മുന്നിൽ മൂന്ന് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്ത കൗമാര താരം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു.2024-ൽ 18 വയസ്സ് തികയുമ്പോൾ ബ്രസീലിയൻ പ്രതിഭ ലോസ് ബ്ലാങ്കോസിനൊപ്പം ചേരും. മത്സരത്തിന് ശേഷം റയൽ മാഡ്രിഡിലേക്കുള്ള തന്റെ നീക്കത്തെക്കുറിച്ചും കരാർ ഒപ്പിടുന്നതിനു മുൻപ് തന്നെ ഉപദേശിച്ച കളിക്കാരെക്കുറിച്ചും തന്റെ ആരാധനാപാത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

“ഞാൻ വളരെ സന്തോഷവാനാണ്, ഞാൻ ദൈവത്തോട് വളരെ നന്ദിയുള്ളവനാണ്. ഞാൻ ദൈവത്തിന് ഒരുപാട് നന്ദി പറയുന്നു. ഭാവി ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. 2024-ൽ ഞാൻ റയൽ മാഡ്രിഡിലേക്ക് പോകുമ്പോൾ, ഒരു നല്ല സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഞാൻ പാൽമീറസിലാണ്, പക്ഷേ ദൂരെ നിന്ന് ഞാൻ പിന്തുണയ്ക്കും. എന്റെ സുഹൃത്തായ വിനീഷ്യസിന് ഒരു മികച്ച സീസൺ ഉണ്ടാകട്ടെ, എഡർ മിലിറ്റാവോ, റോഡ്രി ഗോസ്… കൂടാതെ റയൽ മാഡ്രിഡിന് ഇപ്പോൾ കൂടുതൽ ചാമ്പ്യൻസ് ലീഗുകളും ലാലിഗ സാന്റാൻഡേഴ്സും സൂപ്പർകോപ്പ ഡി എസ്പാനാസും വിജയിക്കട്ടെ” എൻഡ്രിക്ക് പറഞ്ഞു.

എൻഡ്രിക്കിന് ഇപ്പോഴും 16 വയസ്സ് മാത്രമേയുള്ളൂ.സാന്റിയാഗോ ബെർണബ്യൂവിൽ എത്താൻ ഇനിയും ഒന്നര വർഷം ബാക്കിയുണ്ടെന്നും പാൽമെറാസിൽ താൻ പക്വത പ്രാപിക്കുന്നത് തുടരണമെന്നും എൻഡ്രിക്ക് അഭിപ്രായപ്പെട്ടു.”ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നു, റയൽ മാഡ്രിഡിൽ നിരവധി കിരീടങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു”.“ഞാൻ മാഡ്രിഡിൽ ആയിരുന്നപ്പോൾ, അദ്ദേഹത്തോടൊപ്പം കുറച്ച് ദിവസം ചെലവഴിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു; ഞങ്ങൾ ഒരുമിച്ച് പരിശീലനം നടത്തി, അദ്ദേഹം എനിക്ക് ചില ഉപദേശങ്ങൾ നൽകി. ആ സമയം അങ്ങനെ ചിലവഴിച്ചത് നന്നായി. വരും വർഷങ്ങളിലെ സൗഹൃദം ഇതായിരിക്കുമെന്ന് ഞാൻ കരുതുന്നു” വിനിഷ്യസിനെക്കുറിച്ച് എൻഡ്രിക്ക് പറഞ്ഞു.

‘റയൽ മാഡ്രിഡ് വളരെ വലിയ ടീമാണ്. വിനി എനിക്ക് മെസ്സേജുകൾ അയച്ച് എനിക്ക് കൂടുതൽ പ്രതീക്ഷ നൽകി. എന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോയും റയൽ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ റയൽ മാഡ്രിഡ് തിരഞ്ഞെടുത്തത്, അത് ശരിയായ തിരഞ്ഞെടുപ്പാണെന്ന് ഞാൻ കരുതുന്നു. ദൈവം എപ്പോഴും എന്നോടൊപ്പമുണ്ട്, അതാണ് ഏറ്റവും നല്ല മാർഗമെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്”എന്തുകൊണ്ടാണ് നിങ്ങൾ റയൽ മാഡ്രിഡ് തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് എൻഡ്രിക്ക് മറുപടി പറഞ്ഞു.

Rate this post