കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണം ഇവാൻ നടത്തിയ രണ്ടു സബ്സ്റ്റിറ്റൂഷനുകളോ ? | Kerala Blasters
അധിക സമയത്തേക്ക് നീണ്ട പ്ലേഓഫ് പോരാട്ടത്തിൽ ഒഡിഷ എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ഫൈനൽ കാണാതെ പുറത്ത് പോയിരിക്കുകയാണ്.നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് കടന്നത്. 98ാം മിനിറ്റിൽ ഐസക് റാൽത്തെയാണ് ഒഡിഷയുടെ വിജയ ഗോൾ നേടിയത്.
നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് പിന്നീട് കളി കൈവിടുകയായിരുന്നു.67-ാം മിനിറ്റിൽ ഫെദോർ ചെർനിച്ചിലാണ് കേരളാ ബ്ളാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 87 ആം മിനുട്ടിൽ ഡീഗോ മൗറീസിയോയും അവസാനം 98 ആം മിനുട്ടിൽ ഐസക്കും നേടിയ ഗോൾ ഒഡിഷയെ ജയത്തിലേക്ക് നയിച്ചു. ഗോൾ നേടാൻ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഒന്നും മുതലാക്കാൻ സാധിച്ചില്ല.രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ ഗോൾ നേടുന്നതിന് മുൻപ് രണ്ടു വമ്പൻ അവസരങ്ങളാണ് അയ്‌മനും ചെർണിച്ചിനും ലഭിച്ചത്. എന്നാൽ അത് രണ്ടും മുതലെടുക്കാൻ അവർക്കായില്ല.
അതിനു കഴിഞ്ഞിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി ഉറപ്പായും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി മാറുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഗോൾകീപ്പർ ലാറാ ശർമ്മ പുറത്തു പോയതാണ്. അതുവരെ ഒഡിഷ എഫ്‌സിയുടെ ആക്രമണങ്ങളെ മികച്ച സേവുകളും ഇടപെടലുകളും നടത്തി തടഞ്ഞ താരം പരിക്കേറ്റു പുറത്തു പോയത് ബ്ലാസ്റ്റേഴ്‌സിന്റെ ചെറുത്തു നിൽപ്പിനെ ബാധിച്ചു. ഇതോടെ ഒരു പകരക്കാരനെ ഇറക്കാനുള്ള അവസരം കൂടിയാണ് നഷ്‌ടമായാത്.ഐമനേയും ഫെദോർ ചേർണിചിനെയും പിൻവലിച്ചത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറി.
.@OdishaFC displayed their incredible fighting spirit in #OFCKBFC with a comeback win! 💪
— Indian Super League (@IndSuperLeague) April 19, 2024
Watch the full highlights: https://t.co/jVgw64BEjI#ISL #ISL10 #LetsFootball #ISLPlayoffs #ISLonJioCinema #ISLonSports18 #OdishaFC #KeralaBlasters #ISLRecap | @Sports18 @KeralaBlasters pic.twitter.com/3v9nRNKUeG
ഇത് അവരുടെ അവരുടെ ആക്രമണങ്ങളുടെ ശക്തി കുറച്ചു.ഐമനേയും ചേർണിച്ചിനെയും നിലനിർത്തി ലൂണയെ കൂട്ടിനിറക്കിയെങ്കിൽ ഒരു പക്ഷേ കളിയുടെ റിസൽട്ട് തന്നെ മാറിയേനെ.ലീഡെടുത്തതിനുശേഷം പ്രതിരോധത്തിലേക്ക് മാറാനുള്ള കെൽപ്പ് ബ്ലാസ്റ്റേഴ്സ് ന് ഇനിയും ആയിട്ടില്ലെന്നത് പരിശീലകൻ ഇവാൻ പലപ്പോഴും മറന്നു പോവുകയാണ്.ആക്രമണം 90 മിനിടും തുടർന്നിരുന്നെങ്കിൽ ഒഡീഷക്ക് തിരിച്ചുവരവ് കുറച്ച് കൂടെ ബുദ്ധിമുട്ട് ആയിരുന്നേനേ.
മത്സരത്തിന്റെ 78ആം മിനുട്ടിൽ ഐമനെ പിൻവലിച്ചുകൊണ്ട് രാഹുലിനെ കൊണ്ടുവരികയായിരുന്നു.81ആം മിനുട്ടിൽ ചെർനിച്ചിനെ പിൻവലിച്ചുകൊണ്ട് അഡ്രിയാൻ ലൂണയെ പരിശീലകൻ കൊണ്ടുവരികയായിരുന്നു. സൂപ്പർ സ്‌ട്രൈക്കർ ദിമി കളിക്കാതിരുന്നതും ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറി.