ഖത്തറിൽ ഒരുപാട് മെസ്സി ആരാധകരുണ്ട്, മെസ്സി വേൾഡ് കപ്പ് ഉയർത്തിയാൽ ഞങ്ങൾക്ക് അത് സ്പെഷ്യലായിരിക്കും : ഖത്തർ സെക്രട്ടറി ജനറൽ

ലയണൽ മെസ്സിയുടെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിക്കൊണ്ടാണ് പലരും ഈ ഖത്തർ വേൾഡ് കപ്പിന് നോക്കിക്കാണുന്നത്.2026ലെ വേൾഡ് കപ്പിൽ മെസ്സി പങ്കെടുക്കുമോ എന്നുള്ളത് യാതൊരുവിധ ഉറപ്പുകളും ഇല്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ മെസ്സിക്ക് കയ്യെത്തും ദൂരത്ത് നഷ്ടമായ വേൾഡ് കപ്പ് കിരീടം ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇത്തവണ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന.അത്രയേറെ മികച്ച പ്രകടനമാണ് അർജന്റീന പുറത്തെടുക്കുന്നത്. മാത്രമല്ല ലയണൽ മെസ്സിയും അർജന്റീനക്ക് വേണ്ടി ഇപ്പോൾ അപാര ഫോമിലാണ്. അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് മെസ്സിയെന്ന 35 കാരൻ അടിച്ചു കൂട്ടിയിട്ടുള്ളത് എന്നോർക്കണം.

ഏതായാലും ഖത്തർ വേൾഡ് കപ്പ് ഡെലിവറി ആൻഡ് ലെഗസി കമ്മിറ്റി ജനറൽ സെക്രട്ടറിയായ ഹസൻ അൽ തവാദി ഇപ്പോൾ തന്റെ ആഗ്രഹം തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം ഉയർത്തിയാൽ അത് ഞങ്ങൾ ഓർഗനൈസേഴ്സിന് വളരെയധികം സ്പെഷ്യലായ ഒരു കാര്യമായിരിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഖത്തറിൽ ഒരുപാട് മെസ്സി ആരാധകരുണ്ടെന്നും ഖത്തറിന് ശേഷം പലരുടെയും സെക്കൻഡ് ടീം അർജന്റീന ആണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഒരുപക്ഷേ ഇത് മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും,ഈ വേൾഡ് കപ്പ് മെസ്സി ഖത്തറിൽ വെച്ച് ഉയർത്തുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞാൽ അത് ഞങ്ങൾ ഓർഗനൈസേഴ്സിന് വളരെയധികം സ്പെഷ്യലായ ഒരു കാര്യമായിരിക്കും. അർജന്റീനയും ഖത്തറും ഗ്രൂപ്പുകളിൽ നിന്ന് മുന്നേറിയാൽ അവർ ഒരുപക്ഷേ ക്വാർട്ടർ ഫൈനലിൽ മുഖാമുഖം വന്നേക്കും. നിലവിൽ അർജന്റീന അവിശ്വസനീയമായ കുതിപ്പാണ് നടത്തുന്നത്.അതുകൊണ്ടുതന്നെ അവർ വേൾഡ് കപ്പിലെ കിരീടം ഫേവറേറ്റുകളിൽ ഒന്നാണ്. ഖത്തറിൽ ഒരുപാട് മെസ്സി ആരാധകരും അർജന്റീന ആരാധകരുമുണ്ട്.അതുകൊണ്ടുതന്നെ ഖത്തർ ടീമിന് ശേഷം പലരുടെയും സെക്കൻഡ് ടീം അർജന്റീന ആയിരിക്കും’ ഇതാണ് സെക്രട്ടറി ജനറൽ പറഞ്ഞിട്ടുള്ളത്.

തീർച്ചയായും ഖത്തറിൽ മാത്രമല്ല,ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും മെസ്സിക്കും അർജന്റീനക്കും വലിയ തോതിൽ ആരാധകരുണ്ട്.ആ ആരാധകരുടെ എല്ലാം പ്രാർത്ഥന ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം മെസ്സിക്ക് ലഭിക്കണെ എന്നാണ്.

Rate this post