ആദ്യ ഇലവനിൽ സ്ഥാനമുറപ്പുള്ള താരങ്ങളില്ല ,തോൽപ്പിക്കാൻ പ്രയാസമുള്ള ടീമാകാനും ആഗ്രഹിക്കുന്നു : ഇവാൻ വുകോമാനോവിച്ച് |Kerala Balsters

2022-23 സീസണിലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരിക്കാം. എന്നാൽ ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ആ ഫലം അവരെ ബാധിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച് കരുതുന്നു.ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ ഉജ്ജ്വലമായ വിജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കാമ്പെയ്‌ൻ ആരംഭിച്ചത്.

ഐഎസ്‌എൽ ചരിത്രത്തിൽ തോൽപ്പിക്കാൻ കഴിയാത്ത ടീമിനെതിരെ കൊച്ചിയിൽ ജയിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ എൺപതാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ രണ്ടു മനോഹരമായ ഗോളുകൾ നേടി ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച കലിയുഷ്‌നി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമോ അതോ ഒരു സൂപ്പർ-സബ് ആയി ഉപയോഗിക്കുന്നത് തുടരുമോ എന്ന ചോദ്യം മാധ്യമ പ്രവർത്തകർ ഉന്നയിച്ചിരുന്നു.എന്നാൽ തന്റെ ടീമിൽ സ്റ്റാർ പ്ലേയേഴ്‌സും ആദ്യ ഇലവനിൽ സ്ഥാനമുറപ്പുള്ള താരങ്ങളുമില്ലെന്നാണ് ഇതിനു വുകോമനോവിച്ച് മറുപടി പറഞ്ഞത്.

താരങ്ങൾ ഫിറ്റ്നസ് കൃത്യമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണെന്നും ഏതു ടീമിനെതിരെയാണ് കളിക്കുന്നത്, ഏതു ശൈലിയിലാണ് കളിക്കാൻ തീരുമാനിക്കുന്നത് എന്നതെല്ലാം മുൻനിർത്തിയാണ് ടീമിനെ തീരുമാനിക്കുകയെന്നും താരങ്ങൾക്കല്ല, തന്റെ തന്ത്രങ്ങൾക്കാണ് മുൻഗണനയെന്ന് ഇവാൻ പറഞ്ഞു.ഹീറോ ഐഎസ്‌എല്ലിൽ കളിക്കുന്നത് എളുപ്പമാണെന്ന് കരുതി വിദേശ കളിക്കാർ ഇന്ത്യയിലേക്ക് വരുന്നത്. പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമാവാറില്ല.ഇവാനുമായി, ഞങ്ങൾ അത് ഘട്ടം ഘട്ടമായി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിച്ചു, കൂടാതെ ഒരു പുതിയ അന്തരീക്ഷം, ഒരു പുതിയ കമ്മ്യൂണിറ്റി, ഒരു പുതിയ സിസ്റ്റം, ഒരു പുതിയ ടീം, പുതിയ ടീമംഗങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാൻ സാമ്യം വേണം.

അവൻ ഇപ്പോഴും ചെറുപ്പമാണ്, ഗെയിം മാറ്റാനും താളം മാറ്റാനും മറ്റ് കളിക്കാരെ നന്നായി കളിക്കാൻ സഹായിക്കാനും മികച്ച ഗുണങ്ങളുണ്ട്.ആ രണ്ട് ഗോളുകളിലൂടെ അദ്ദേഹം തന്റെ നിലവാരം കാണിച്ചു.അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഭാവിയിലും അദ്ദേഹത്തിന് അത് തുടരാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ സീസണിൽ എത്തിയ എല്ലാ വിദേശ താരങ്ങളുടെ പ്രകടനത്തിലും ഇവാൻ തൃപ്തി രേഖപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ ഫോർമേഷനിൽ വുകോമനോവിച്ച് മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവാണ്. ലിയുഷ്‌നിയെ കളത്തിലിറക്കാൻ മറ്റൊരു വിദേശതാരത്തെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ മുന്നേറ്റനിരയിൽ കളിക്കുന്ന ജിയാനു, ഡയമന്റക്കൊസ് എന്നീ താരങ്ങളിൽ ഒരാളെ മാത്രമേ ഒഴിവാക്കാൻ കഴിയുകയുള്ളൂ.

അതുകൊണ്ട് യുക്രൈൻ താരത്തെ പകരക്കാരൻ തന്നെയായിട്ടാവും പരീക്ഷിക്കുക. രണ്ട് ഓപ്‌ഷനുകളാണ് വുകോമനോവിച്ചിന് മുന്നിലുള്ളത്. ഒന്നുകിൽ കലിയുഷ്‌നിയെ ഒഴിവാക്കി കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനെ തന്നെ കളത്തിലിറക്കി മത്സരത്തിന്റെ ഗതി മനസിലാക്കി യുക്രൈൻ താരത്തെ പകരക്കാരനായി ഇറക്കുക. അതല്ലെങ്കിൽ മുന്നേറ്റ നിരയിൽ നിന്നും ഓസ്‌ട്രേലിയൻ ഗ്രീക്ക് ജോഡിയിൽ നിന്നും ഒരാളെ പിൻവലിച്ച് യുക്രൈൻ താരത്തെ ഇറക്കുക. ലൂണ -കലിയുഷ്‌നി ജോഡി ഒരുമിച്ച് കളത്തിലിറങ്ങിയത് എതിരാളികൾ കഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

Rate this post