‘പരിഹാരത്തേക്കാൾ ഞാനാണ് പ്രശ്നമെങ്കിൽ ക്ലബ് വിടാൻ തയ്യാറാണ്’: വിമർശകർക്ക് മറുപടിയുമായി സാവി |FC Barcelona

ബുധനാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്റർ മിലാനെതിരെ ബാഴ്‌സലോണ 3-3ന് സമനില വഴങ്ങിയതിന് പിന്നാലെ കറ്റാലൻ വമ്പൻമാരുടെ പരിശീലകൻ സാവിയോട് ക്ലബ്ബിലെ തന്റെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.സ്പാനിഷ് മാനേജർ തന്റെ വിമർശകർക്ക് ഉചിതമായ മറുപടി നൽകുകയും ചെയ്തു.പരിഹാരത്തേക്കാൾ ഞാനാണ് പ്രശ്നമെങ്കിൽ ക്ലബ് വിടാൻ തയ്യാറാണെന്നും സാവി പറഞ്ഞു.

“എനിക്കറിയാം ഒരുപാട് സമ്മർദ്ദങ്ങളും ധാരാളം വിമർശനങ്ങളും ഉണ്ട്, ഇതാണ് ബാഴ്‌സ. ഞാൻ ജോലി നിർത്തില്ല.ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും പക്ഷെ എനിക്ക് ഉറപ്പില്ലാത്ത ദിവസം ഞാൻ പോകും. ബാഴ്‌സലോണയ്ക്ക് ഞാൻ ഒരു പ്രശ്നമാകില്ല. ഞാൻ ഒരു പരിഹാരമല്ലെന്ന് കാണുന്ന ദിവസം ക്ലബ് വിടും”ബദ്ധവൈരികളായ റയൽ മാഡ്രിഡിനെതിരായ വൻ ഏറ്റുമുട്ടലിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവേ, ബാഴ്‌സലോണ പരിശീലകൻ സാവി പറഞ്ഞു.”ഇത് ഞങ്ങൾക്ക് ഒരു സുപ്രധാന ഗെയിമാണ്, മാഡ്രിഡിനും, അതിൽ നിന്ന് ആരാണ് വിജയികളായി പുറത്തുവരുന്നതെന്ന് നോക്കാം”.

ലാ ലിഗ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും എട്ട് മത്സരങ്ങൾ വീതം കളിച്ച് പോയിന്റ് നിലയിൽ തുല്യതയിലാണ്. രണ്ട് ബദ്ധവൈരികളും 22 പോയിന്റ് പോയിന്റുകളാണ് നേടിയതെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സ മുന്നിലാണ്.റയൽ മാഡ്രിഡ് vs ബാഴ്‌സലോണ പോരാട്ടം ഇന്ന് രാത്രി 7:45 PM ന് നടക്കും.ബാഴ്‌സലോണയ്ക്ക് ഇതുവരെ ലീഗിൽ മികച്ച സീസണാണ് ഉള്ളതെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിൽ നിന്നും യൂറോപ്പ ലീഗിലേക്കുള്ള വഴിയിലാണ്.നാല് മത്സരങ്ങൾക്ക് ശേഷം സാവിയുടെ ടീം നിലവിൽ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാന് മൂന്ന് പോയിന്റ് പിന്നിലാണ്.

“യൂറോപ്പിലെ പരാജയം സങ്കടകരമാണ്, പക്ഷേ ഞങ്ങൾ നല്ല പാതയിലാണ്. ലാ ലിഗയിലെ സീസൺ ഞങ്ങൾ ഗംഭീരമായി തുടങ്ങി.ഞങ്ങൾ മികച്ച സൈനിംഗുകൾ നടത്തി, ഞങ്ങൾ പ്രവർത്തിക്കുന്നത് തുടരണം, വിജയത്തിലേക്കുള്ള മറ്റൊരു വഴിയും എനിക്കറിയില്ല”ലാ ലിഗയിലെയും യു‌സി‌എല്ലിലെയും പ്രകടന നിലവാരത്തിലെ വ്യത്യാസത്തെക്കുറിച്ച് സംസാരിക്കവേ സാവി പറഞ്ഞു.

Rate this post