മെസ്സി തെറിവിളിച്ചു, ഗുരുതര ആരോപണവുമായി താരം

സൂപ്പർ താരം ലയണൽ മെസ്സി തന്നെ അശ്ലീലഭാഷയിൽ തെറിവിളിച്ചുവെന്ന ആരോപണവുമായി ജിംനാസ്റ്റിക്ക് താരം. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ബാഴ്സ vs ജിംനാസ്റ്റിക്ക് മത്സരത്തിനിടെയാണ് സംഭവം. ജിംനാസ്റ്റിക് മിഡ്ഫീൽഡർ ആയ ഹവിയർ റിബ്ബല്ലസാണ് മെസ്സിക്കെതിരെ ഗുരുതരമായ ആരോപണം ഉയത്തിയത്. ആസ്സ് ഹോ* എന്ന പദപ്രയോഗമാണ് മെസ്സി നടത്തിയത് എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.

മത്സരത്തിനിടെ മെസ്സിയെ ഫൗൾ ചെയ്തതുമായി ബന്ധപ്പെട്ടാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. മെസ്സിയെ ശാരീരികമായി നേരിട്ട ഹവിയർ റിബല്ലസിനെതിരെ മെസ്സി ക്ഷുഭിതതനാവുകയായിരുന്നു. ” നീ എന്താണ് ചെയ്യുന്നത് വിഡ്ഢി, നീ എന്നെ ചവിട്ടുന്നത് നിർത്താൻ ഉദ്ദേശ്യമില്ലേ, ആസ് ഹോ* എന്നാണ് മെസ്സി ഇദ്ദേഹത്തോട് പറഞ്ഞത്. ഇതിന് താരം മറുപടി നൽകുകയും ചെയ്തു.” എന്നേക്കാൾ മികച്ചവനാണ് നിങ്ങൾ എങ്കിൽ, ഞാൻ നിങ്ങളെ ചവിട്ടും. എനിക്ക് നിങ്ങളെ പറഞ്ഞു വിടാനാവില്ല, കാരണം അപ്പോൾ നിങ്ങളെന്നെ പരാജയപ്പെടുത്തുകയാണ് ” ഇതായിരുന്നു റിബല്ലസ് നൽകിയ മറുപടി. റിബല്ലസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. ജിംനാസ്റ്റിക്കിനെതിരെ കേവലം നാല്പത്തിയഞ്ചു മിനുട്ടുകൾ മാത്രമാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിനിടെയാണ് മെസ്സി തന്നെ അശ്ലീലമായി തെറി വിളിച്ചതെന്ന് ഇദ്ദേഹം ആരോപിച്ചത്.

ബാഴ്‌സ വിടാനാവാത്തത്തിലുള്ള രോഷമാണ് മെസ്സിയെ ഇത്തരത്തിലുള്ള മോശം പദപ്രയോഗങ്ങൾ നടത്താൻ കാരണമെന്നാണ് വിമർശകർ പറയുന്നത്. ഏതായാലും എതിർതാരത്തിന്റെ ആരോപണമല്ലാതെ മറ്റൊന്നും ഈ സംഭവത്തിന് തെളിവില്ല. മത്സരത്തിൽ 3-1 നായിരുന്നു ബാഴ്സ ജയം നേടിയത്. മെസ്സിക്ക് ഗോൾ നേടാൻ സാധിച്ചിരുന്നില്ല.കൂട്ടീഞ്ഞോ, ഡെംബലെ, ഗ്രീസ്‌മാൻ എന്നിവരാണ് ഗോൾ നേടിയിരുന്നത്.

Rate this post