“മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ലീഗ് 1 ക്ലബ് ഇന്ന് അവസാന നീക്കം നടത്തും “
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഫിൽ ജോൺസിനെ തങ്ങളോടൊപ്പം ചേർക്കാൻ ലീഗ് 1 ടീമായ എഫ്‌സി ബോർഡോക്‌സ് രണ്ടാം ശ്രമം നടത്തുമെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.ഓൾഡ് ട്രാഫോർഡിൽ തുടരാൻ ബോർഡോയിൽ നിന്നുള്ള ലോൺ ഓഫർ ഇംഗ്ലീഷുകാരൻ നിരസിച്ചിരുന്നു.ഫ്രഞ്ച് ടീമിന് നിലവിൽ ഒരു പുതിയ സെൻട്രൽ ഡിഫൻഡറുടെ ആവശ്യമുണ്ട്. കഴിഞ്ഞ ആഴ്ച്ചകളിൽ വെറ്ററൻ ഡിഫൻഡർ ലോറന്റ് കോസെൽനിയെ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. പരിക്ക് കാരണം കോസ്‌സെൽനിയെ ടീമിൽ നിന്നും ക്യാപ്റ്റന്സിയിൽ നിന്നും മാറ്റിയിരുന്നു.
ജോൺസിനെ സ്വന്തമാക്കുന്നതിൽ പരാജയപ്പെട്ടാൽ ഡാനിഷ് ഡിഫൻഡർ ആൻഡ്രിയാസ് മാക്‌സോയെ സ്വന്തമാക്കും.ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ജോൺസ് ഒരു തവണ മാത്രമാണ് കളിച്ചത്. വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് യുണൈറ്റഡ് 1-0ന് തോറ്റപ്പോൾ 29 കാരനായ ഡിഫൻഡർ 90 മിനിറ്റും കളിച്ചു.ആവർത്തിച്ചുള്ള പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് സീസണുകളിൽ അദ്ദേഹം റെഡ് ഡെവിൾസിനായി വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് ജോൺസ് കളിച്ചിരുന്നത്.മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ മൂന്ന് ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.എറിക് ബെയ്‌ലി, വിക്ടർ ലിൻഡലോഫ്, ഹാരി മഗ്വേർ, റാഫേൽ വരേൻ എന്നിവരുടെ വരവിനുശേഷം ജോൺസ് വേണ്ട അവസരങ്ങൾ ലഭിക്കരുന്നില്ല .2023 വേനൽക്കാലം വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹത്തിന് കരാറുണ്ട്.
Bordeaux will try to do a final attempt today to change Phil Jones’ mind, after English defender turned down the proposal to join Bordeaux on loan from Man United. 🇫🇷 #MUFC
— Fabrizio Romano (@FabrizioRomano) January 31, 2022
Seems still difficult for Bordeaux – the other option is Andreas Maxsø from Brøndby. #DeadlineDay
അതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് ലോണിൽ എവർട്ടണിൽ ചേരാൻ തീരുമാനിച്ചു.ഈ മാസം ആദ്യം റാഫേൽ ബെനിറ്റസിനെ പുറത്താക്കിയതിന് പിന്നാലെ ഫ്രാങ്ക് ലാംപാർഡിനെ പുതിയ മാനേജരായി എവർട്ടൺ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാർഡിയൻ പറയുന്നതനുസരിച്ച്, വാൻ ഡി ബീക്ക് തന്റെ പുതിയ ക്ലബ്ബിൽ ലാംപാർഡിന്റെ ആദ്യ സൈനിംഗ് ആയിരിക്കും. ലോണിലാണ് താരം എവർട്ടനിലേക്ക് പോകുന്നത്.നീക്കം സ്ഥിരമാക്കാനുള്ള ഓപ്‌ഷൻ കരാറിലുണ്ടാവില്ല.വാൻ ഡി ബീക്കിന്റെ മുഴുവൻ ശമ്പളവും ടോഫിസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Donny van de Beek to Everton, done deal and confirmed! The decision has been made, here we go. Donny confirmed few minutes ago his choice to Frank Lampard. 🔵🤝 #EFC
— Fabrizio Romano (@FabrizioRomano) January 30, 2022
Everton joined the race yesterday, as revealed. They will cover full salary until June plus loan fee. pic.twitter.com/qsEHVBBQVT
ന്യൂകാസിൽ യുണൈറ്റഡിന്റെ റഡാറിൽ ഉള്ള ജെസ്സി ലിംഗാർഡും ഡീൻ ഹെൻഡേഴ്സണും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മാറാനുള്ള സാദ്യതകളും കാണുന്നുണ്ട്.2020 ൽ അയാക്സിൽ നിന്നും യുണൈറ്റഡിൽ എത്തിയ താരത്തിന് ഓൾഡ് ട്രാഫോർഡിൽ മികച്ച സമയം ആയിരുന്നില്ല.രണ്ട് സീസണുകളിലായി വെറും 579 പ്രീമിയർ ലീഗ് മിനിറ്റുകൾ മാത്രമാണ് അദ്ദേഹം കളിച്ചത്.അബ്ദുളെ ഡൗകൂർ, ഫാബിയൻ ഡെൽഫ് എന്നിവർ പരിക്കിന്റെ പിടിയില്ലാത്ത കൊണ്ട് പുറത്താണ് .ഇക്കാരണം കൊണ്ടാണ് ഒരു സെൻട്രൽ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ തീരുമാനിച്ചത് .