മെസ്സിയുടെ വഴിയേ തിയാഗോയും ഹാട്രിക് ഗോളുകളുമായി മിയാമി സ്റ്റാർ

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിൽ സൈൻ ചെയ്തത്. അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് കിരീടം നേടിയ ലിയോ മെസ്സി തന്റെ
കരിയറിന്റെ അവസാനഘട്ടത്തിലാണ് യൂറോപ്യൻ ഫുട്ബോളിനോട് വിടപറഞ്ഞത്.

സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർമിയാമി ക്ലബ്ബിൽ സൈൻ ചെയ്തതിനു ഒപ്പം തന്നെ മെസ്സിയുടെ മകനായ തിയാഗോ മെസ്സിയും ഇന്റർമിയമിയുടെ ഫുട്ബോൾ അക്കാദമിയിൽ ജോയിൻ ചെയ്തിരുന്നു. ലിയോ മെസ്സിയെ പോലെ തന്നെ കളിക്കളത്തിൽ മികവ് കാണിക്കുന്ന മകൻ തിയാഗോ മെസ്സി ഇതിനകം ഇന്റർമിയാമി ടീമിനുവേണ്ടി പത്തു ഗോളുകളാണ് സ്കോർ ചെയ്തത്.

ഇന്റർമിയാമി ഫുട്ബോൾ അക്കാദമിയുടെ കഴിഞ്ഞ മത്സരത്തിൽ മെസ്സിയെ പോലെ തന്നെ മെസ്സിയുടെ മകനും ഗോളുകൾ അടിച്ചു കൂട്ടിയിരിക്കുകയാണ്. എട്ടു വയസ്സുകാരനായ തിയാഗോ മെസ്സി കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് ഗോളുകൾ സ്കോർ ചെയ്തു കൊണ്ടാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. തിയാഗോ മെസ്സി ഭാവിയിൽ മികച്ച താരമാകുമെന്നാണ് ഈ ഹാട്രിക് ഗോളുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകർ പ്രതികരിച്ചത്.

നിലവിൽ അമേരിക്കൻ ഫുട്ബോൾ സീസൺ അവധിയായതിനാൽ തന്റെ കുടുംബത്തോടൊപ്പം ഓഫ് സീസൺ ആഘോഷിക്കുകയാണ് ലിയോ മെസ്സി. 2024 പുതു വർഷത്തിലേക്ക് കടക്കുമ്പോൾ കോപ്പ അമേരിക്ക ടൂർണമെന്റ് ഉൾപ്പെടെ ലിയോ മെസ്സിയെ കാത്തിരിക്കുന്ന കടമ്പകൾ ഏറെയാണ്. കൂടാതെ ഇന്റർമിയോമിക്കൊപ്പം മേജർ സോക്കർ ലീഗിന്റെ കിരീടം നേടുക എന്ന ലക്ഷ്യം കൂടി ഇത്തവണ ലിയോ മെസ്സിക്ക് മുന്നിലുണ്ട്.

5/5 - (1 vote)